ബഹ്റൈനിൽ പൊതുസ്ഥലങ്ങളിൽ ഒത്തുചേരലുകൾക്ക് വിലക്ക്

സുരക്ഷാ നടപടികൾ ശക്തമാക്കി സിവിൽ ഡിഫൻസ്

Update: 2026-03-07 04:42 GMT
Editor : Thameem CP | By : Web Desk

മനാമ: ഇറാൻ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ റോഡുകളിലും പൊതുഇടങ്ങളിലും കൂട്ടംകൂടി നിൽക്കുന്നത് ബഹ്റൈൻ സിവിൽ ഡിഫൻസ് കൗൺസിൽ നിരോധിച്ചു. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും സിവിൽ ഡിഫൻസ് നടപടികൾ കൂടുതൽ ശക്തമാക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.

 രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ഈ നിർദേശങ്ങളോട് പൂർണമായും സഹകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News