ഇറാന്റെ മിസൈൽ ആക്രമണം; പരിക്കേറ്റവരെ സന്ദർശിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രി

പരിക്കേറ്റവർക്ക് സമ്പൂർണ ചികിത്സ ലഭ്യമാക്കുന്നുവെന്ന് മന്ത്രി ഉറപ്പു വരുത്തി

Update: 2026-03-03 14:17 GMT
Editor : razinabdulazeez | By : Web Desk

മനാമ : ഇറാന്റെ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റവരെ ബഹ്‌റൈൻ ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അൽ സെയ്ദ് ജവാദ് ഹസ്സൻ സന്ദർശിച്ചു. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശപ്രകാരമാണ് ആരോഗ്യ മന്ത്രി ആശുപത്രിയിൽ സന്ദർശനം നടത്തിയത്. പരിക്കേറ്റവർക്ക് സമ്പൂർണ ചികിത്സ ലഭ്യമാക്കുന്നുവെന്ന് മന്ത്രി ഉറപ്പു വരുത്തി.

പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യവും സുരക്ഷയും പരമപ്രാധാന്യമാണെന്ന് മന്ത്രി വ്യക്തമാക്കി. ദേശീയ ആരോഗ്യ സംവിധാനം പൂർണ സജ്ജതയോടെയാണ് പ്രവർത്തിക്കുന്നതെന്നും എല്ലാ സാഹചര്യങ്ങളിലും ഉയർന്ന നിലവാരത്തിലുള്ള ചികിത്സ നൽകാൻ ആരോഗ്യപ്രവർത്തകർ പ്രതിബദ്ധരാണെന്നും അവർ പറഞ്ഞു.

അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ബഹ്‌റൈൻ ആരോഗ്യ സംവിധാനം പൂർണമായി തയ്യാറാണെന്നും, രാജ്യത്ത് എല്ലാവർക്കും മികച്ച മെഡിക്കൽ പരിചരണം ഉറപ്പാക്കുമെന്നും മന്ത്രി ആവർത്തിച്ചു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News