കേരളമുൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ ഒറ്റക്ക് മത്സരിക്കാൻ ബി.എസ്.പി

അടുത്ത വർഷം നടക്കുന്ന ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും ഒറ്റക്ക് മത്സരിക്കുമെന്ന് മായാവതി പറഞ്ഞു

Update: 2021-03-15 12:13 GMT
Advertising

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സംസ്ഥാനങ്ങളിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ബി.എസ്.പി നേതാവ് മായാവതി. കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും മത്സരിക്കുമെന്ന് മായാവതി പറഞ്ഞു. മുൻപ് മറ്റു പാർട്ടികളുമായി ചേർന്ന് മത്സരിച്ചതിൽ മോശം അനുഭവമാണുണ്ടായതെന്നും ഇതിനാലാണ് ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു.

അടുത്ത വർഷം നടക്കുന്ന ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും ഒറ്റക്ക് മത്സരിക്കുമെന്ന് അവർ പറഞ്ഞു. " ഞങ്ങൾ ആഭ്യന്തരമായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലാണ്. ഞങ്ങളുടെ തെരഞ്ഞെടുപ്പ് തന്ത്രം ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. ഉത്തർ പ്രദേശിലെ 403 മണ്ഡലങ്ങളിലും ബി.എസ്.പി മത്സരിക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്യും. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കും." മായാവതി മാധ്യമങ്ങളോട് പറഞ്ഞു.

മറ്റു പാർട്ടികളുമായി സഖ്യത്തിലേർപ്പെട്ട് മത്സരിച്ച് മോശം അനുഭവമാണ് തങ്ങൾക്കുണ്ടായതെന്ന് അവർ പറഞ്ഞു. "മറ്റുള്ളവരുമായി ഞങ്ങളുടെ പാർട്ടി സഖ്യമുണ്ടാക്കിയതിലൊക്കെ നല്ല അനുഭവങ്ങളാണ് ഞങ്ങൾക്കുള്ളത്. ഞങ്ങളുടെ പാർട്ടിയുടെ നേതാക്കളും പ്രവർത്തകരും വോട്ടർമാരുമൊക്കെ തികഞ്ഞ അച്ചടക്കമുള്ളവരാണ്. രാജ്യത്തെ മറ്റു പാർട്ടികൾ ഇത് പോലെയല്ല. സഖ്യത്തിൽ ഞങ്ങളുടെ വോട്ടുകൾ മറ്റുള്ളവർക്ക് കൊടുക്കാറുണ്ട്. എന്നാൽ തിരിച്ച ഞങ്ങൾക്ക് അവരുടെ വോട്ടുകൾ കിട്ടാറില്ല."- അവർ പറഞ്ഞു

Tags:    

Similar News