ഹൃദയഭേദകം, ഒരു പ്രദേശം മുഴുവൻ ഇല്ലാതായി: മുഖ്യമന്ത്രി

വയനാട്ടിലെത് ഹൃദയഭേദകമായ ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിതീവ്രമഴയാണ് ഉണ്ടായത്. ഇതുവരെ 93 പേർ മരിച്ചു. ഇതിൽ ഇനിയും മാറ്റങ്ങളുണ്ടാകും. ചികിത്സയിലുള്ളത് 128 പേരാണ്. എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴാണ് ദുരന്തമുണ്ടായത്. ഒട്ടേറെ പേർ ഒഴുകിപ്പോയി. നിലമ്പൂരിൽ 16 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 34 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 18 എണ്ണം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Update: 2024-07-30 11:34 GMT

Linked news