ഹരിയാന മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയിൽ അക്രമം: കർഷക നേതാക്കൾക്കെതിരെ കലാപശ്രമത്തിനു കേസ്.

സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ് ചെയ്തിട്ടില്ല.

Update: 2021-01-11 16:34 GMT
Advertising

ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ പങ്കെടുക്കേണ്ട പരിപാടിയിൽ നടന്ന അക്രമത്തിൽ ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഗുരുനാം ഉൾപ്പെടെ എണ്ണൂറോളം കർഷക നേതാക്കൾക്കെതിരെ കേസ്. കലാപ ശ്രമം, പൊതു സമ്പത്തു നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.

കർണലിൽ മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയിലെ അതിക്രമവുമായി ബന്ധപ്പെട്ട പേരറിയുന്ന 71 പേർക്കും പേരറിയാത്ത 800 - 900 പേർക്കെതിരെയുമാണ് കേസ് ചുമത്തിയതെന്നു പോലീസ് പറയുന്നു. വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുകൾ ശേഖരിച്ചു വരികയാണെന്നും അക്രമികൾക്കെതിരെ ഉചിതമായ നടപടിയുണ്ടാകുമെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ് ചെയ്തിട്ടില്ല. ഇന്നലെ ഹരിയാന മുഖ്യമന്ത്രി പങ്കെടുക്കേണ്ട 'കിസാൻ മഹാ പഞ്ചായത്ത് എന്ന പരിപാടിയിൽ സമരം ചെയ്യുന്ന കർഷകർ പ്രതിഷേധിച്ചതിനെ തുടർന്ന് പരിപാടി ഒഴിവാക്കേണ്ടി വന്നിരുന്നു.

Tags:    

Similar News