'ഉമ്മന്‍ ചാണ്ടിക്ക് ഏത് സ്ഥാനം കിട്ടുന്നതിലും സന്തോഷിക്കുന്ന ആളാണ് ഞാന്‍' വിശദീകരണവുമായി ചെന്നിത്തല

'താൻ പറയാത്ത കാര്യങ്ങളാണ് വാർത്തയായി നൽകുന്നത്. ഉമ്മൻചാണ്ടി ഏത് സ്ഥാനത്ത് വരുന്നതിലും എതിർപ്പില്ല'

Update: 2021-01-17 13:38 GMT
Advertising

അധികാരത്തിൽ എത്തിയാൽ ഉമ്മൻ ചാണ്ടി ഒരു ടേം കൂടി മുഖ്യമന്ത്രി പദവിയിൽ വരുമെന്നത് മാധ്യമങ്ങളുടെ പ്രചാരണമാണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി ചെന്നിത്തല. താൻ പറയാത്ത കാര്യങ്ങളാണ് വാർത്തയായി നൽകുന്നത്. ഉമ്മൻചാണ്ടി ഏത് സ്ഥാനത്ത് വരുന്നതിലും എതിർപ്പില്ലെന്നും അദ്ദേഹത്തിന് സ്ഥാനം കിട്ടുന്നതില്‍ സന്തോഷിക്കുന്ന ആളാണ് താനെന്നും ചെന്നിത്തല പറഞ്ഞു.

Full View

ഒരു തരത്തിലുമുള്ള ചർച്ചകളും നടന്നിട്ടില്ലെന്നാണ് താൻ പറഞ്ഞത്, തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രിയെ തീരുമാനിക്കാറില്ല, ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും. ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഉമ്മൻ ചാണ്ടിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടു വരണം എന്നതടക്കമുള്ള നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാനുള്ള കോൺഗ്രസിന്‍റെ നിർണായക യോഗം നാളെ ഡൽഹിയിൽ ചേരും. ഇതിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട ചെന്നിത്തല ഭരണം കിട്ടിയാല്‍ മുഖ്യമന്ത്രി പദം പങ്കുവെക്കുമെന്ന വാർത്തകളെ തള്ളിയിരുന്നു. ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രിയായി ഒരു ടേം നൽകുമെന്ന വാര്‍ത്തകളോട് പ്രതികരിക്കവേയായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.

Tags:    

Similar News