ലോഡ് ഷെഡിങ് ഒഴിവാക്കാൻ മാർഗനിർദേശങ്ങളുമായി കെഎസ്ഇബി

വീടുകളിലും മറ്റും എസിയുടെ താപനില 26 ഡിഗ്രിയിൽ നിജപെടുത്തണമെന്നും നിർദേശമുണ്ട്

Update: 2024-05-03 14:46 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഒഴിവാക്കാൻ വിവിധ മാർഗനിർദേശങ്ങൾ പുറത്തിറക്കി കെഎസ്ഇബി. വൻകിട വ്യവസായങ്ങളുടെ പ്രവർത്തനം പുന:ക്രമീകരിക്കണമാണ് ഇതിൽ പ്രധാനപ്പെട്ടത്. രാത്രി 9 ന് ശേഷം വാണിജ്യ സ്ഥാപനങ്ങളുടെ അലങ്കാര ദീപങ്ങൾ, പരസ്യ ബോർഡുകൾ തുടങ്ങിയവ അണക്കണം. രാത്രി 10 മുതൽ പുലർച്ചെ 2 വരെയാണ് ക്രമീകരണം നടപ്പിലാക്കുക. 2 ദിവസം ഇത് വിലയിരുത്തി സർക്കാരിന് റിപ്പോർട്ട് നൽകും. വീടുകളിലും മറ്റും എസിയുടെ താപനില 26 ഡിഗ്രിയിൽ നിജപെടുത്തണമെന്നും നിർദേശമുണ്ട്.

അതേസമയം വൈദ്യുതിയുടെ അമിത ഉപയോഗത്തെ തുടർന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും കെഎസ്ഇബി അറിയിച്ചു. പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലെ സബ്‌സ്റ്റേഷനുകളിൽ അനാവശ്യ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്.

Advertising
Advertising

മണ്ണാർക്കാട്, അലനല്ലൂർ ഷൊർണൂർ, കൊപ്പം, കൂറ്റനാട്, ഒറ്റപ്പാലം, അരങ്ങോട്ട്കര, പട്ടാമ്പി, പത്തിരിപ്പാല, കൊല്ലങ്കോട്, നെന്മാറ, വടക്കഞ്ചേരി, കൊടുവായൂർ, ചിറ്റൂർ, ഒലവക്കോട്, വൈദ്യുതിഭവനം സബ്‌സ്റ്റേഷനുകളിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് നിർദേശം. ഇവിടങ്ങളിൽ വൈകീട്ട് 7 മുതൽ പുലർച്ചെ ഒരു മണി വരെയാണ് വൈദ്യുതി നിയന്തണം ഉണ്ടാവുക. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ , പൊന്നാനി സബ് സ്റ്റേഷനുകളിലും നിയന്ത്രണത്തിന് കെഎസ്ഇബി ഉത്തരവിട്ടു.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News