' ഷാഫി പറമ്പില്‍ പൊളിറ്റിക്കൽ പോയ്‌സൻ' ; എ എ റഹീം

രാഷ്ട്രീയ കുമ്പിടി ആവുകയാണ് ഷാഫിയെന്നും റഹീം

Update: 2024-05-03 16:29 GMT

കോഴിക്കോട്: വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ എഎ റഹീം എംപി. ഷാഫി പറമ്പിലിനെ പൊളിറ്റിക്കൽ പോയ്‌സൻ എന്നാണ് റഹീം വിശേഷിപ്പിച്ചത്. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം ആണ് അദ്ദേഹം.

പാലക്കാട് സോഫ്റ്റ് ഹിന്ദുത്വവും വടകരയിൽ മതന്യൂനപക്ഷ വർഗീയതയുമാണ് ഷാഫി പിന്തുടരുന്നത്. ഇങ്ങനെ രാഷ്ട്രീയ കുമ്പിടി ആവുകയാണ് ഷാഫി. പൗരത്വ ഭേദഗതി, ഏക സിവിൽ കോഡ് തുടങ്ങിയ വിഷയങ്ങളിൽ ഷാഫി പറമ്പിൽ നിലപാട് പറഞ്ഞിട്ടില്ല. അയോധ്യ രാമക്ഷേത്ര വിഷയത്തിലും അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും റഹീം പറഞ്ഞു.

വടകര വർഗീയതയെ അതിജീവിക്കും എന്ന പേരിൽ ഡിവൈഎഫ്‌ഐ 'യൂത്ത് അലർട്ട് 'പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു റഹീം. ഇതിന് മുമ്പും വടകരയിൽ തെരഞ്ഞെടുപ്പ് ഉണ്ടായിട്ടുണ്ട്. അന്ന് ഒന്നും ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കേണ്ടി വന്നിട്ടില്ല. കാരണം അന്ന് നടന്നത് പൊളിറ്റിക്കൽ ഫൈറ്റ് ആയിരുന്നു.

Advertising
Advertising

പനമ്പിള്ളി നഗറിലെ  നവജാത ശിശുവിന്റെ കൊലപാതകത്തിൽ കോൺഗ്രസ് എടുക്കുന്ന വർഗീയ നിലപാടിന് നിലനിൽപ്പുണ്ടാകില്ലെന്നും റഹീം കുറ്റപ്പെടുത്തി.


Full View

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News