കാസര്‍കോട്ട് പിതാവിന്‍റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ട സംഭവം; വെട്ടേറ്റ ബന്ധു കൂടി മരിച്ചു

പ്രതി ഉമ്മർ ഫാറൂഖിന്‍റെ ബന്ധു ഷേക്കുഞ്ഞിയാണ്(57) മരിച്ചത്

Update: 2026-02-03 04:13 GMT

കാസര്‍കോട്: കാസർകോട് മഞ്ചേശ്വരം തുമിനാട് പിതാവിന്‍റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ടതിന് പിന്നാലെ വെട്ടേറ്റ ബന്ധു കൂടി മരിച്ചു. പ്രതി ഉമ്മർ ഫാറൂഖിന്‍റെ ബന്ധു ഷേക്കുഞ്ഞിയാണ്(57) മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം . ഇന്നലെയാണ് ഉമ്മർ ഫാറൂഖ് മകളെ വെട്ടിക്കൊലപ്പെടുത്തിയത്. സ്വത്ത് തർക്കത്തെ തുടർന്നാണ് സംഭവം.

മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്വത്ത് തർക്കത്തെ തുടന്നാണ് ഉമ്മർ ഫാറൂഖ് ഷേക്കുഞ്ഞിയെ വെട്ടിയത്. ഉമ്മറിനെ തടയാൻ ശ്രമിച്ചപ്പോൾ വെട്ടേറ്റാണ് മകൾ മറിയം ജുമൈല മരിച്ചത്. ഇന്നലെ തന്നെ മഞ്ചേശ്വരം പൊലീസ് ഉമ്മറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News