സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന്‍റെ അന്തിമഘട്ടത്തിലേക്ക് സി.പി.എം; സംസ്ഥാന സമിതി ഇന്ന്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ചിലര്‍ക്ക് ഇളവു നല്‍കണമെന്ന ആവശ്യവും യോഗത്തില്‍ ചര്‍ച്ചയാകും

Update: 2021-03-05 01:36 GMT
Advertising

രണ്ട് ടേം കര്‍ശനമാക്കണമെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ നിര്‍ദേശം സംസ്ഥാന സമിതി ഇന്ന് ചര്‍ച്ച ചെയ്യും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ചിലര്‍ക്ക് ഇളവു നല്‍കണമെന്ന ആവശ്യവും യോഗത്തില്‍ ചര്‍ച്ചയാകും. തീരുമാനം നടപ്പായാല്‍ അഞ്ച് മന്ത്രിമാര്‍ ഉള്‍പ്പെടെ ഇരുപതോളം

എം.എല്‍.എമാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. ചിലര്‍ക്ക് മാത്രമായി രണ്ട് ടേം വ്യവസ്ഥ ബാധകമാക്കരുതെന്നായിരുന്നു സെക്രട്ടേറിയറ്റിന്‍റെ പൊതുവികാരം. ഇ.പി.ജയരാജന്‍, എ.കെ ബാലന്‍, തോമസ് ഐസക്ക്, ജി.സുധാകരന്‍, സി.രവീന്ദ്രനാഥ് എന്നിവര്‍ക്ക് വീണ്ടും സീറ്റു നല്‍കേണ്ടെന്നും സെക്രട്ടറിയേറ്റില്‍ തീരുമാനമായിരുന്നു. നിബന്ധന കര്‍ശനമാക്കിയാല്‍ പൊന്നാനിയില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ഇക്കുറിയുണ്ടാവില്ല. സംഘടനാ ചുമതലയിലേക്ക് മാറുന്ന ഇ.പി.ജയരാജന്‍ വൈകാതെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയായേക്കും. തരൂരില്‍ എ.കെ.ബാലന് പകരം ഭാര്യ ഡോ. പി.കെ.ജമീല സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. രാജു, എബ്രഹാം, ആയിഷാ പോറ്റി, എ.പ്രദീപ് കുമാര്‍, ജോര്‍ജ് എം.തോമസ്, കെ.വി.അബ്ദുള്‍ ഖാദര്‍, ആര്‍.രാജേഷ്, എന്നിവരാണ് സീറ്റു നഷ്ടപ്പെടുന്ന പ്രമുഖര്‍.

എന്നാല്‍ ചില മണ്ഡലങ്ങളില്‍ ഇളവുകളുണ്ടാകാനുള്ള സാധ്യതയുണ്ട്. ആര്‍ക്കൊക്കെ ഇളവ് നല്‍കണമെന്ന കാര്യം സംസ്ഥാന സമിതി തീരുമാനിക്കും.ജില്ലാ സെക്രട്ടേറിയറ്റുകള്‍ നല്‍കിയ പട്ടികയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകും. എം.വി.ഗോവിന്ദന്‍ തളിപ്പറമ്പില്‍ ജനവിധി തേടും. കെ.എന്‍.ബാലഗോപാല്‍, എം.ബി.രാജേഷ്,വി.എന്‍ വാസവന്‍ ഉള്‍പ്പെടെ ലോക്‌സഭയിലേക്ക് മത്സരിച്ചവര്‍ക്ക് സീറ്റു നല്‍കണമോയെന്ന് സംസ്ഥാന സമിതിയായിരിക്കും തീരുമാനിക്കുക.

Full View
Tags:    

Similar News