മൂന്നാം ഏകദിനം; ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡിന് ആദ്യ വിക്കറ്റ് നഷ്ടമായി

Update: 2019-01-28 02:21 GMT
Advertising

ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. തുടർച്ചായായ മൂന്ന് മത്സരത്തിലും വിജയം കരസ്ഥാമാക്കി പരമ്പര നേടാനായി ഇന്ത്യ ഫീൽഡിലിറങ്ങുമ്പോൾ, പരമ്പരയിൽ വിജയ വഴിയിലേക്ക് തിരിച്ചു വരാനാണ് ആഥിതേയരുടെ ശ്രമം. ബാറ്റിംഗ് തുടങ്ങിയ ന്യൂസിലന്‍ഡിന് പത്ത് റണ്‍സെടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി. ഏഴ് റണ്‍സെടുത്ത കോളിന്‍ മണ്‍റോയെ മുഹമ്മദ് ഷമിയുടെ പന്തില്‍, സ്ലിപ്പില്‍ രോഹിത്ത് പിടിച്ച് പുറത്താക്കുകയായിരുന്നു.

ടി.വി ഷോക്കിടെ വിവാദ പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് സസ്പെൻഷനിലായിരുന്ന ഓൾ റൗണ്ടർ ഹർദ്ദിക് പാണ്ഡ്യ മൂന്നാം മത്സരത്തിൽ ടീമിനൊപ്പം ചേരും. പരമ്പരയുടെ പശ്ചാത്തലത്തിൽ പാണ്ഡ്യയുടെ സസ്പെൻഷൻ ബി.സി.സി.ഐ താത്കാലികമായി പിൻവലിക്കുകയായിരുന്നു. എന്നാൽ നായകൻ വിരാട് കോഹ്‍‍ലിയുടെ ന്യൂസിലാൻഡിലെ അവസാന മത്സരമായിരിക്കും ഇത്. ക്യാപ്റ്റന് വിശ്രമം അനുവദിക്കുന്നതിന്റെ ഭാഗമായി ശേഷിക്കുന്ന രണ്ട് ഏകദിനത്തിൽ നിന്നും, തുടർന്ന് വരാനിരിക്കുന്ന ടി20 പരമ്പരയിൽ നിന്നും കോഹ്‍ലി വിട്ടു നിൽക്കും. പരിക്കനെ തുടര്‍ന്ന് എം.എസ് ധോണി ഇന്ന് കളിക്കുന്നില്ല.

നേരത്തെ, ആസ്ത്രേലിയക്കെതിരായ അവസാന രണ്ട് ഏകദിനങ്ങളും ജയിച്ച് ന്യൂസിലൻഡിലെത്തിയ ടീം ഇന്ത്യ, തുടർച്ചയായ അഞ്ചാം ഏകദിന വിജയമാണ് ലക്ഷ്യമിടുന്നത്. കിവികൾക്കെതിരായ ആദ്യ ഏകദിനം എട്ട് വിക്കറ്റിനും, രണ്ടാം മത്സരം 90 റൺസിനും നേരത്തെ ഇന്ത്യ ജയിച്ചിരുന്നു.

Tags:    

Similar News