കോഹ്ലിയും പാണ്ഡ്യയുമില്ല; മഞ്ജരേക്കറുടെ ലോകകപ്പ് ഇലവനില്‍ സര്‍പ്രൈസുകള്‍ ഏറെ

മുൻ ഇന്ത്യൻ താരങ്ങളിൽ പലരും അവരുടെ ലോകകപ്പ് ഇലവനുകളെ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു

Update: 2024-04-26 12:09 GMT
Advertising

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഐ.പി.എൽ അരങ്ങേറുന്നതിനാൽ ടൂർണമെന്റിലെ പ്രകടനവും താരങ്ങൾക്ക് ഏറെ നിർണായകമാണ്. ടീമിൽ വിക്കറ്റ് കീപ്പർ ബാറ്ററുടെ റോളിൽ ആരെത്തുമെന്ന ചർച്ച സജീവമായി ആരാധകർക്കിടയിലും ക്രിക്കറ്റ് വിശാരദർക്കിടയിലും നടക്കുന്നുണ്ട്. ഋഷബ് പന്ത്, സഞ്ജു സാംസൺ, കെ.എൽ രാഹുൽ, ഇഷാൻ കിഷൻ എന്നിവരുടെ പേരുകളാണ് വ്യാപകമായി ഉയർന്ന് കേൾക്കുന്നത്.

ഇതിനിടെ മുൻ ഇന്ത്യൻ താരങ്ങളിൽ പലരും അവരുടെ ലോകകപ്പ് ഇലവനുകളെ പ്രഖ്യാപിച്ച് രംഗത്തെത്തുന്നുണ്ട്. കമന്റേറ്റർ കൂടിയായ സഞ്ജയ് മഞ്ജരേക്കറുടെ ലോകപ്പ് ഇലവൻ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഏറെ സർപ്രൈസുകൾ നിറഞ്ഞൊരു ഇലവനെയാണ് മഞ്ജരേക്കർ പ്രഖ്യാപിച്ചിരിക്കുന്നത്.

സൂപ്പർ താരം വിരാട് കോഹ്ലി, മുംബൈ നായകൻ ഹർദിക് പാണ്ഡ്യ, ശുഭ്മാൻ ഗിൽ തുടങ്ങി പ്രമുഖരൊന്നും മഞ്ജരേക്കറുടെ ടീമിൽ ഇല്ല. അതേ സമയം മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ  ടീമിലുണ്ട്. സഞ്ജുവിനൊപ്പം വിക്കറ്റ് കീപ്പർ ഓപ്ഷനുകളായ ഋഷബ് പന്തിനും കെ.എൽ രാഹുലിനും മഞ്ജരേക്കർ ടീമില്‍ സ്ഥാനം കൊടുത്തിട്ടുണ്ട്.  ക്രുണാൽ പാണ്ഡ്യ ഹർഷിത് റാണ തുടങ്ങിയവരെ ഉൾപ്പെടുത്തിയതും ഏറെ സർപ്രൈസിങ്ങായി.

മഞ്ജരേക്കറുടെ ലോകകപ്പ് ഇലവൻ ഇങ്ങനെ

രോഹിത് ശർമ, യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ, ഋഷബ് പന്ത്, സൂര്യകുമാർ യാദവ്, കെ.എൽ രാഹുൽ, യുസ്വേന്ദ്ര ചാഹൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആവേശ് ഖാൻ, ഹർഷിത് റാണ, മായങ്ക് യാദവ്, ക്രുണാൽ പാണ്ഡ്യ

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News