സിക്സര്‍ രാജ മോര്‍ഗന്‍; ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍

ഒരു ഏകദിന മത്സരത്തൽ ഏറ്റവും കൂടുതൽ സിക്സറുകൾ പായിച്ച റെക്കോർഡാണ് ഇതോടെ മോർഗന്റെ പേരിലായത്.

Update: 2019-06-18 13:15 GMT
Advertising

അഫ്ഗാൻ ബൗളർമാരെ നാലുപാടും അടിച്ച് പറത്തിയ നായകൻ ഇയോൺ മോർഗന്റെ മികവിൽ കൂറ്റൻ സ്കോർ പടുത്തുയർത്തി ഇംഗ്ലണ്ട്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 397 റൺസാണ് അടിച്ചു കൂട്ടിയത്.

ഓപ്പണിങ്ങിനിറങ്ങിയ ജെയിംസ് വിൻസും (26) അർധ സെഞ്ച്വറി നേടിയ ജോൺ ബെയർസ്റ്റോയും (90) ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് ഇംഗ്ലണ്ടിന് നൽകിയത്. തുടർന്നെത്തിയ ജോ റൂട്ടും (88) മോശമാക്കിയില്ല. 71 പന്തുകളിൽ നിന്നും നാല് ബൗണ്ടറിയും 17 കൂറ്റൻ സിക്സറുകളും ചേർന്നാണ് നായകൻ മോർഗൻ 148 റൺസ് എടുത്തത്. ഒരു ഏകദിന മത്സരത്തൽ ഏറ്റവും കൂടുതൽ സിക്സറുകൾ പായിച്ച റെക്കോർഡാണ് ഇതോടെ മോർഗന്റെ പേരിലായത്.

9 പന്തിൽ നിന്നും നാല് സിക്സും ഒരു ബൗണ്ടറിയുയമടക്കം 31 റൺസ് അടിച്ച മുഈൻ അലി അവസാന ഓവറുകളിൽ കത്തിക്കയറിയതോടെ സ്കോർ കുതിച്ചു. അഫ്ഗാൻ നിരിയിൽ പന്തെടുത്തവരെല്ലാം നല്ല രീതിയിൽ തല്ല് വാങ്ങിക്കൂട്ടി. ദൗലത്ത് സദ്‍റാനും ഗുൽബദൻ നായിബും മൂന്ന് വിക്കറ്റ് വീതമെടുത്തു.

Tags:    

Similar News