ജയവര്‍ധനയെ പിന്തള്ളി ലോകകപ്പിലെ ആ റെക്കോര്‍ഡ് സ്വന്തമാക്കി ‘നായകന്‍’ വില്യംസണ്‍

ലോകകപ്പ് ഫൈനലിലേക്ക് ന്യൂസിലാന്‍റ് നിരയെ നയിച്ചുകൊണ്ട് കെയിന്‍ വില്യംസണ്‍ എന്ന കീവി നായകന്‍ ഒരു വലിയ ലോക റെക്കാര്‍ഡ് നേടിയിരിക്കുകയാണ്

Update: 2019-07-14 12:21 GMT
Advertising

ലോകകപ്പ് ഫൈനലിലേക്ക് ന്യൂസിലാന്‍റ് നിരയെ നയിച്ചുകൊണ്ട് കെയിന്‍ വില്യംസണ്‍ എന്ന കീവി നായകന്‍ ഒരു വലിയ ലോക റെക്കാര്‍ഡ് നേടിയിരിക്കുകയാണ്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നായകന്‍ എന്ന റെക്കോര്‍ഡാണ് വില്യംസണ്‍ സ്വന്തമാക്കിയത്.

ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ബാറ്റ് ചെയ്യവെ പത്താം ഓവറില്‍ ജോഫ്രാ ആര്‍ച്ചറുടെ പന്തില്‍ സിങ്കിള്‍ നേടി 549 റണ്‍സ് ഈ ടൂര്‍ണ്ണമെന്‍റില്‍ തികച്ചതോടെയാണ് വില്യംസണ്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്. 2007ല്‍ ശ്രീലങ്കക്കായി 548 റണ്‍സ് നേടിയ മഹേള ജയവര്‍ധനെയുടെ റെക്കോര്‍ഡാണ് വില്യംസണ്‍ പഴങ്കതയാക്കിയത്. 2007ല്‍ മഹേള ജയവര്‍ധനെ ശ്രീലങ്കയെ ഫൈനലിലെത്തിച്ചെങ്കിലും ആസ്ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു. 2019 ലോകകപ്പ് ഫൈനലില്‍ വില്യംസണ്‍ 30 റണ്‍സിന് പുറത്തായി. ഇതോടെ ഈ ലോകകപ്പിലെ വില്യംസണിന്‍റെ സമ്പാദ്യം 578 റണ്‍സായി.

Tags:    

Similar News