ഇതു പോലാണ് ഞാന്‍ ഹിസ്റ്ററി ക്ലാസിലിരിക്കാറ്; രവി ശാസ്ത്രിക്ക് വീണ്ടും ട്രോള്‍ മഴ

പത്ത് കോടി രൂപ വിലയുള്ള ഉറക്കമാണ് രവി ശാസ്ത്രിയുടേതെന്ന് ഒരു വിരുതൻ ഫോട്ടോക്ക് കമന്റിട്ടു

Update: 2019-10-22 04:53 GMT
Advertising

ഇന്ത്യൻ ക്രിക്കറ്റ് പരിശീലകൻ രവി ശാസ്ത്രിയോട് പ്രത്യേക സ്നേഹമാണ് ഓൺലെെൻ ട്രോളൻമാർക്ക്. കോച്ച് എന്ത് ചെയ്യുന്നു എന്ന് നോക്കി നടക്കുന്ന ആരാധകർക്ക് പുതിയ വിഭവം കിട്ടിയിരിക്കുകയാണിപ്പോൾ. ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ തകർപ്പൻ പ്രകടനത്തിനിടെ ഡ്രസ്സിങ് റൂമിലിരുന്ന് കൂളായി ഇരുന്നുറങ്ങുന്ന രവി ശാസ്ത്രിയെ ട്രോളൻമാർ ശരിക്കും ആഘോഷിച്ചു.

പത്ത് കോടി രൂപ വിലയുള്ള ഉറക്കമാണ് രവി ശാസ്ത്രിയുടേതെന്ന് ഒരു വിരുതൻ ഫോട്ടോക്ക് കമന്റിട്ടു. ഹിസ്റ്ററി ക്ലാസിലിരിക്കുന്ന വിദ്യാർഥിയെ പോലെയാണ് കോച്ച് ഡ്രസിങ് റൂമിലിരിക്കുന്നതെന്നായി വേറൊരു ട്രോളൻ. ദക്ഷിണാഫ്രിക്കക്കെതിരായ തുടർച്ചയായ മൂന്നാം ടെസ്റ്റ് മത്സരവും ചാക്കിലാക്കിയ ഇന്ത്യ പരമ്പര തൂത്തുവാരുകയായിരുന്നു.

തകർപ്പൻ ഇരട്ട സെഞ്ച്വറിയുമായി ഹിറ്റ്മാൻ രോഹിത്ത് ശർമ്മ (212) മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ 9 വിക്കറ്റിന് 497 റൺസാണ് ഇന്ത്യ സന്ദർശകർക്ക് മുന്നിൽ വെച്ചത്. എന്നാല്‍ മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗസിൽ 162നും രണ്ടാം ഇന്നിംഗ്സിൽ 133 റൺസിനും കൂടാരം കയറുകയായിരുന്നു.

Tags:    

Similar News