നോബോള്‍ വിളിക്കാന്‍ മൂന്നാം അമ്പയര്‍

ഉറപ്പില്ലാത്ത സന്ദര്‍ഭങ്ങളില്‍ സംശയത്തിന്റെ ആനുകൂല്യം ബൗളര്‍ക്കായിരിക്കും ലഭിക്കുക...

Update: 2019-12-05 14:29 GMT
Advertising

പന്തെറിയുമ്പോള്‍ ബൗളറുടെ കാല്‍ വര കടന്നുപോകുന്ന സന്ദര്‍ഭങ്ങളില്‍ നോ ബോള്‍ വിളിക്കുന്ന ചുമതല മൂന്നാം അമ്പയറെ ഏല്‍പിക്കാന്‍ ഐ.സി.സി നീക്കം. ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ടി20, ഏകദിന പരമ്പരകളില്‍ നോബോള്‍ തീരുമാനിക്കുക മൂന്നാം അമ്പയറായിരിക്കും. ഫീല്‍ഡ് അമ്പയര്‍മാരുടെ നോബോള്‍ തീരുമാനങ്ങള്‍ വലിയ തോതില്‍ വിവാദമാകുന്നത് തുടര്‍ക്കഥയാകുമ്പോഴാണ് ഐ.സി.സിയുടെ പരീക്ഷണം.

'ബൗളര്‍മാര്‍ എറിയുന്ന ഓരോ പന്തും വരകടന്ന് നോ ബോളാകുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ചുമതല ഇനിമുതല്‍ മൂന്നാം അമ്പയര്‍ക്കായിരിക്കും. ഇക്കാര്യം ശ്രദ്ധയില്‍പെട്ടാല്‍ ഫീല്‍ഡ് അമ്പയറെ മൂന്നാം അമ്പയര്‍ വിവരമറിയിക്കും. ഉറപ്പില്ലാത്ത സന്ദര്‍ഭങ്ങളില്‍ സംശയത്തിന്റെ ആനുകൂല്യം ബൗളര്‍ക്കായിരിക്കും ലഭിക്കുക' അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ये भी पà¥�ें- ക്രിക്കറ്റിനിടെ മാജിക്, എല്ലാവരേയും അമ്പരപ്പിച്ച് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍

അതേസമയം മൂന്നാം അമ്പയര്‍ നോ ബോള്‍ വിളിക്കാന്‍ വൈകിയാല്‍ ഫീല്‍ഡ് അമ്പയര്‍ക്ക് പന്ത് നോ ബോള്‍ വിളിക്കണോ എന്ന കാര്യം തീരുമാനിക്കാന്‍ അധികാരമുണ്ടാകും. മറ്റുകാര്യങ്ങളില്‍ മുന്‍ മത്സരങ്ങളിലേതുപോലെയായിരിക്കും അമ്പയര്‍മാരുടെ അധികാരമെന്നും ഐ.സി.സി വ്യക്തമാക്കുന്നു.

2016ല്‍ ഇംഗ്ലണ്ട് പാകിസ്താന്‍ ഏകദിന പരമ്പരക്കിടെയാണ് ഐ.സി.സി ഇത് ആദ്യമായി പരീക്ഷിച്ചത്. കഴിഞ്ഞ ആഗസ്തില്‍ ഫീല്‍ഡിലെ നോബോള്‍ തീരുമാനം മൂന്നാം അമ്പയര്‍ക്ക് വിടാന്‍ ഐ.സി.സി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി പരമാവധി പരമ്പരകളില്‍ തീരുമാനം നടപ്പിലാക്കാനാണ് ഐ.സി.സി തീരുമാനം.

Tags:    

Similar News