രഞ്ജി: കേരളത്തിന് കൂറ്റന്‍ സ്‌കോര്‍, ഡല്‍ഹി പതറുന്നു

റോബിന്‍ ഉത്തപ്പക്ക് പിന്നാലെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും സെഞ്ചുറി നേടിയതോടെയാണ് കേരളം കൂറ്റന്‍ സ്‌കോറിലെത്തിയത്. മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു...

Update: 2019-12-10 14:44 GMT
Advertising

സച്ചിന്‍ ബേബിയുടേയും റോബിന്‍ ഉത്തപ്പയുടെയും സെഞ്ചുറികളുടെ മികവില്‍ രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കെതിരെ കേരളം ശക്തമായ നിലയില്‍. ഒമ്പതിന് 525 എന്ന നിലയില്‍ ആദ്യ ഇന്നിംങ്‌സ് കേരളം ഡിക്ലയര്‍ ചെയ്തു. 155 റണ്‍ നേടിയ സച്ചിന്‍ ബേബിയാണ് ടോപ് സ്‌കോറര്‍. ഇന്നലെ ഉത്തപ്പ (102) കേരളത്തിനായി സെഞ്ചുറി നേടിയിരുന്നു.

274 പന്തില്‍ 13 ബൗണ്ടറികളോടെയാണ് സച്ചിന്‍ സെഞ്ചുറി പ്രകടനം നടത്തിയത്. ഉത്തപ്പ 221 പന്തില്‍ ഏഴു ബൗണ്ടറികളുടെയും മൂന്നു സിക്‌സറുകളുടെയും അകമ്പടിയോടെയാണ് 102 റണ്‍സെടുത്തത്. ആദ്യദിനം ഓപ്പണര്‍ പി രാഹുലിന് (97) വെറും മൂന്നു റണ്‍സ് അകലെ സെഞ്ച്വറി നഷ്ടമായിരുന്നു. സല്‍മാന്‍ നിസാറാണ് (77) കേരളത്തിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 144 പന്തില്‍ ഒമ്പത് ബൗണ്ടറികളും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഡല്‍ഹിക്കായി തേജസ് ബറോക്ക മൂന്നു വിക്കറ്റെടുത്തപ്പോള്‍ ശിവം ശര്‍മയും ലളിത് യാദവും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ये भी पà¥�ें- രഞ്ജി; ഉത്തപ്പക്ക് സെഞ്ചുറി, കേരളം ശക്തമായ നിലയില്‍

മറുപടി ബാറ്റിംങിനിറങ്ങിയ ഡല്‍ഹി തുടക്കത്തിലേ പതറുകയാണ്. 17 റണ്‍സെടുക്കുമ്പോഴേക്കും അവര്‍ക്ക് ഓപണര്‍മാരെ നഷ്ടമായി. കുനാല്‍ ചന്ദേല(1)യെ സന്ദീപ് വാര്യര്‍ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചപ്പോള്‍ അനൂജ് റാവത്തിനെ(15) ജലജ് സക്‌സേന ക്ലീന്‍ ബൗള്‍ഡാക്കി. ആദ്യദിനം 2ന് 23 എന്ന നിലയിലാണ് ഡല്‍ഹി.

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളത്തിന് മികച്ച തുടക്കമാണ് ഓപണര്‍മാര്‍ നല്‍കിയത്. ജലസ് സക്‌സേനക്കൊപ്പം(32) ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 68 റണ്‍സും രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടും പി രാഹുല്‍ പടുത്തുയര്‍ത്തി. 174 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും അടക്കം 97റണ്‍സ് നേടിയ പൊന്നം രാഹുലിനെ വികാസ് മിശ്ര വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

ये भी पà¥�ें- രഞ്ജിയില്‍ 150 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമായി വസിം ജാഫര്‍

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും കേരളത്തിന് വേണ്ടി ഇറങ്ങിയെങ്കിലും റോബിന്‍ ഉത്തപ്പക്ക് കാര്യമായ പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ഉത്തപ്പയെ കേരളത്തിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. എന്നാല്‍ അതിന്റെ എല്ലാ ക്ഷീണവും മാറ്റുന്ന സെഞ്ചുറി പ്രകടനമാണ് ഉത്തപ്പ ഡല്‍ഹിക്കെതിരെ നടത്തിയത്. 221 പന്തില്‍ ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സറും സഹിതമാണ് ഉത്തപ്പ 102 റണ്‍സടിച്ചത്.

Tags:    

Similar News