ക്രിക്കറ്റിന് ശേഷം ബോളിവുഡിലേക്കെന്ന് ഡേവിഡ് വാര്‍ണര്‍, നൃത്തം ഇങ്ങനെ മതിയോ?

ക്രീസില്‍ ഏത് ബൗളറേയും നേരിടുന്ന അതേ മെയ് വഴക്കത്തോടെ ഡേവിഡ് വാര്‍ണര്‍ ചുവടു വെച്ചിട്ടുമുണ്ട്...

Update: 2020-04-24 08:07 GMT
Advertising

ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ഇന്ത്യയിലെ ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍. ഐ.പി.എല്‍ ടീമായ സണ്‍റൈസേഴ്‌സില്‍ സഹതാരമായ ജോണി ബെയര്‍സ്‌റ്റോയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് വാര്‍ണര്‍ മനസു തുറന്നത്.

ലോക്ഡൗണിനെ തുടര്‍ന്ന് കായിക മത്സരങ്ങളെല്ലാം അനിശ്ചിതത്വത്തിലായതോടെ കായികതാരങ്ങളും വീടുകളിലാണ്. ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള തല്‍സമയ ചാറ്റുകളും സമൂഹമാധ്യമങ്ങളുമൊക്കെയാണ് മിക്ക കായികതാരങ്ങളുടേയും പ്രധാന തട്ടകം. സണ്‍റേസേഴ്‌സിലെ സഹ ഓപണറും ഇംഗ്ലീഷ് താരവുമായ ജോണി ബെയര്‍സ്‌റ്റോയോടാണ് വാര്‍ണര്‍ ബോളിവുഡ് സ്വപ്‌നത്തെക്കുറിച്ച് മനസു തുറന്നത്.

ബോളിവുഡില്‍ അഭിനയിക്കാനുള്ള ആഗ്രഹം തുറന്നുപറയും മുമ്പേ വാര്‍ണറുടെയും കുടുംബത്തിന്റേയും ബോളിവുഡ് പ്രേമം സമൂഹമാധ്യമങ്ങളിലൂടെ തന്നെ പ്രകടമായിരുന്നു. ബോളിവുഡ് പാട്ടുകള്‍വെച്ചുകൊണ്ട് മക്കളുമൊത്ത് ചുവടുവെക്കുന്നതിന്റെ വീഡിയോകള്‍ വാര്‍ണര്‍ തന്നെ ഇന്‍സ്റ്റയില്‍ പോസ്റ്റു ചെയ്തിരുന്നു.

'ക്രിക്കറ്റിന് ശേഷം ബോളിവുഡില്‍ എന്തെങ്കിലും സാധ്യതയുണ്ടോയെന്ന് അന്വേഷിക്കും. ഇത് നടക്കുമോ എന്നറിയില്ല, എങ്കിലും ശ്രമിച്ചുനോക്കാന്‍ ഒരിക്കലും മടിക്കില്ല. എന്തായാലും നൃത്തം ചെയ്യില്ലെന്നുറപ്പ്' എന്നായിരുന്നു വാര്‍ണറുടെ വാക്കുകള്‍. ഇങ്ങനെയൊക്കെ പറഞ്ഞാലും ബോളിവുഡ് ഹിറ്റ് നമ്പറായ 'ഷീല കി ജവാനി'ക്കൊത്ത് മക്കളായ ഇവേ മേയും ഇന്‍ഡി റേയ്ക്കുമൊപ്പം ഡേവിഡ് വാര്‍ണര്‍ ചുവടുവെക്കുന്ന വീഡിയോകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

Tags:    

Similar News