അവസാന ലാപ്പില്‍ മെട്രോ മാനെ പിടിച്ചുകെട്ടി ഷാഫി പറമ്പില്‍; 1100 കടന്ന് ലീഡ്

ഒരുഘട്ടത്തില്‍ ഏഴായരിത്തലധികം വോട്ടുകള്‍ക്ക് മുന്നില്‍ നിന്ന ശേഷമാണ് ശ്രീധരന്‍ പിന്നിലേക്ക് പോയത്. ബിജെപിയുടെ അവസാന സാധ്യത ആയ പാലക്കാട് ശ്രീധരന് ലീഡ് നഷ്ടപ്പെട്ടപ്പോള്‍ സംസ്ഥാനത്ത് ഒരു സീറ്റില്‍ പോലും നിലവില്‍ ബിജെപിക്ക് സാധ്യത ഇല്ലാതെയായി.

Update: 2021-05-02 09:01 GMT

പാലക്കാട് മണ്ഡലത്തില്‍ ലീഡ് നേടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. ബി.ജെ.പിയുടെ മെട്രോ മാന്‍ ശ്രീധരന്‍ മുന്നിട്ടു നിന്ന മണ്ഡലത്തില്‍ അവസാന ലാപ്പിലാണ് ഷാഫി പറമ്പില്‍ മുന്നിലെത്തിയത്. ഒരുഘട്ടത്തില്‍ ഏഴായരിത്തലധികം വോട്ടുകള്‍ക്ക് മുന്നില്‍ നിന്ന ശേഷമാണ് ശ്രീധരന്‍ പിന്നിലേക്ക് പോയത്. ബിജെപിയുടെ അവസാന സാധ്യത ആയ പാലക്കാട് ശ്രീധരന് ലീഡ് നഷ്ടപ്പെട്ടപ്പോള്‍ സംസ്ഥാനത്ത് ഒരു സീറ്റില്‍ പോലും നിലവില്‍ ബിജെപിക്ക് സാധ്യത ഇല്ലാതെയായി. നേരത്തെ നേമത്ത് കുമ്മനം രാജശേഖരനും തൃശൂര്‍ സുരേഷ് ഗോപിയും വിജയപ്രതീക്ഷയുമായി കുറേയധികം നേരം ലീഡ് നിലനിര്‍ത്തിയിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ ഇരു മണ്ഡലങ്ങളിലും ബിജെപിക്ക് ലീഡ് നഷ്ടപ്പെടുകയായിരുന്നു. അതേസമയം സംസ്ഥാനത്ത് ഇടത് തരംഗം ആഞ്ഞടിച്ചപ്പള്‍ പാലക്കാട് ഷാഫിയിലൂടെ ആശ്വാസ ജയം നേടാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്

 


Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor