‘അമ്മ’ ജനറല്‍ബോഡിയോഗം ആരംഭിച്ചു  

നടിയെ ആക്രമിച്ച സംഭവത്തിനു ശേഷം ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് സംഘടന വിട്ട വനിതാ അംഗങ്ങളെ തിരിച്ചെടുക്കുന്നത് സംബന്ധിച്ചും ഇന്നത്തെ യോഗം ചര്‍ച്ചചെയ്‌തേക്കും.

Update: 2019-06-30 07:39 GMT
Advertising

താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗം കൊച്ചിയിൽ ആരംഭിച്ചു. ഭരണഘടന ഭേദഗതിയടക്കമുള്ള വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുക. വനിതാ അംഗങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കുന്ന രീതിയിലാകും ഭേദഗതി. ഡബ്ല്യു.സി.സി അംഗങ്ങൾ കൂടിയായ പാർവതി തിരുവോത്തും രേവതിയും ജനറല്‍ബോഡി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

Full View
Tags:    

Similar News