ഭോജ്‍പുരി നടി അമൃത പാണ്ഡെ അപ്പാര്‍ട്ട്മെന്‍റില്‍ മരിച്ച നിലയില്‍

ശനിയാഴ്ച ബിഹാറിലെ ഭഗൽപൂരിലെ അപ്പാർട്ടുമെൻ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

Update: 2024-04-30 02:01 GMT
Editor : Jaisy Thomas | By : Web Desk

അമൃത പാണ്ഡെ

പറ്റ്ന: ഭോജ്‍പുരി നടി അമൃത പാണ്ഡെയെ(27) ബിഹാറിലെ അപ്പാര്‍ട്ട്മെന്‍റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച ബിഹാറിലെ ഭഗൽപൂരിലെ അപ്പാർട്ടുമെൻ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

മരണത്തിന് മുമ്പ് അമൃത നിഗൂഢമായ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.' അവൻ്റെ/അവളുടെ ജീവിതം രണ്ട് ബോട്ടുകളിലായിരുന്നു, ഒരെണ്ണം മുക്കി ഞങ്ങൾ യാത്ര എളുപ്പമാക്കി' എന്നായിരുന്നു സ്റ്റാറ്റസ്. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. വിവാഹിതയാണ് അമൃത. അവസരങ്ങള്‍ ലഭിക്കാത്തതും മൂലം കരിയറിനെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നുവെന്നും വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നുവെന്നും കുടുംബം പറഞ്ഞു. വിഷാദ രോഗത്തിനുള്ള ചികിത്സയിലായിരുന്നു അമൃത.

Advertising
Advertising

ആനിമേഷൻ എഞ്ചിനീയറായ ഭർത്താവ് ചന്ദ്രമണി ജങ്കാടിനൊപ്പം മുംബൈയിലായിരുന്നു താരം താമസിച്ചിരുന്നത്.ഏപ്രിൽ 18 ന് സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഭഗല്‍പൂരിലെത്തിയിരുന്നു. വിവാഹം കഴിഞ്ഞ് ഭര്‍ത്താവ് വീട്ടിലേക്ക് മടങ്ങിയെങ്കിലും അമൃത ഭഗല്‍പൂരില്‍ തങ്ങുകയായിരുന്നു. ഭോജ്‍പുരി താരം ഖേസരി ലാൽ യാദവിനൊപ്പം 'ദീവാനപ്പൻ' എന്ന ചിത്രത്തിൽ താരം അഭിനയിച്ചിട്ടുണ്ട്. ഹിന്ദി സിനിമകളിലും ടിവി ഷോകളിലും വെബ് സീരീസുകളിലും വേഷമിട്ടിട്ടുണ്ട്. 'പരിശോധ്' എന്ന വെബ് സീരീസിലെ അഭിനയത്തിലൂടെയാണ് ശ്രദ്ധ നേടിയത്. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് സൂപ്രണ്ട് ശ്രീ രാജ് പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News