മമ്മൂട്ടിക്ക് വേണ്ടി ശബ്ദം നൽകിയ ശ്രീനിവാസൻ!
ആദ്യമായി മമ്മൂട്ടി സ്വന്തമായി ശബ്ദം നല്‍കിയത് മുന്നേറ്റം എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു
കൊച്ചി: അഭിനയം കൊണ്ടുമാത്രമല്ല ശബ്ദഗാംഭീര്യം കൊണ്ടും മലയാളിയെ വിസ്മയിപ്പിച്ച ഇപ്പോഴും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന നടനാണ് മമ്മൂട്ടി. എന്നാൽ എന്നാല്‍ മമ്മൂട്ടിക്ക് വേണ്ടി നടന്‍ ശ്രീനിവാസന്‍ ശബ്ദം നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ ?. എന്നാൽ ഇത് സത്യമാണ്. അന്നത്തെ അസോസിയേറ്റ് സംവിധായകനായിരുന്ന ടി.എസ് സുരേഷ്ബാബു ഒരിക്കൽ ഇതിനെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു.
പ്രസിദ്ധ സംവിധായകന്‍ കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിനാണ് ശ്രീനിവാസന്‍ ശബ്ദം നല്‍കിയത്. ആദ്യമായി മമ്മൂട്ടി സ്വന്തമായി ശബ്ദം നല്‍കിയത് മുന്നേറ്റം എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. ഈ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ടി. എസ് സുരേഷ്ബാബു. ടിഎസ് സുരേഷ് ബാബുവിന്റെ ആദ്യ ചിത്രത്തിലും മമ്മൂട്ടിയുണ്ടായിരുന്നു. മമ്മൂട്ടി, ശങ്കര്‍, മോഹന്‍ലാല്‍ എന്നിവര്‍ അഭിനയിച്ച ഇതാ ഇന്ന് മുതല്‍ ആയിരുന്നു ആ ചിത്രം. പിന്നീട് മമ്മൂട്ടിയോടൊപ്പം നിരവധി സിനിമകള്‍ ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്തു. കോട്ടയം കുഞ്ഞച്ചനാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ട ചിത്രം.
''മുന്നേറ്റം എന്ന സിനിമയുടെ അസോസിയേറ്റ് ഡയറക്ടര്‍ ഞാനായിരുന്നു. അതുകൊണ്ട് തന്നെ ഒരു കാര്യത്തില്‍ എനിക്ക് ക്രെഡിറ്റ് അവകാശപ്പെടാം. മമ്മൂക്ക സിനിമയില്‍ വന്നതിന് ശേഷം ആദ്യമായി സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തത് മുന്നേറ്റം എന്ന സിനിമക്ക് വേണ്ടിയായിരുന്നു. അസോസിയേറ്റ് ഡയറക്ടര്‍ എന്ന നിലയില്‍ ഞാനായിരുന്നു അന്ന് മമ്മൂക്കയെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചതും. മേള എന്ന സിനിമയില്‍ മമ്മൂക്ക ശ്രദ്ധേയമായ കഥാപാത്രമാണ് ചെയ്തതെങ്കില്‍ പോലും ജോര്‍ജ്ജ് സാര്‍ മമ്മൂക്കെയെ കൊണ്ടായിരുന്നില്ല ഡബ്ബ് ചെയ്യിപ്പിച്ചത്. ശ്രീനിയേട്ടനായിരുന്നു( ശ്രീനിവാസന്‍) മമ്മൂക്കയ്ക്കു വേണ്ടി അന്ന് സബ്ദം നല്‍കിയത്. അതുപോലെ തന്നെ സ്‌ഫോടനം എന്ന സിനിമയില്‍ സജിനായി അഭിനയിച്ച മമ്മൂക്കയ്ക്ക് വേണ്ടി മണി അന്തിക്കാടായിരുന്നു ശബ്ദം നല്‍കിയത്.'' ടിഎസ് സുരേഷ് പറയുന്നു.