'പ്ലീസ്.... വാടാ'; ഫിലിംഫെയർ അവാർഡ് വേദിയിലേക്ക് ബേസിലിനെയും ആസിഫ് അലിയെയും ക്ഷണിച്ച് മമ്മൂട്ടി

എഴുപതാമത് ഫിലിം ഫെയർ അവാർഡ് പുരസ്കാര വേദിയിൽ സിനിമ പ്രേമികൾക്ക് അസുലഭ നിമിഷങ്ങൾ സമ്മാനിച്ച് മമ്മൂട്ടി

Update: 2026-02-22 07:57 GMT

കൊച്ചി: എഴുപതാമത് ഫിലിം ഫെയർ അവാർഡ് പുരസ്കാര വേദിയിൽ സിനിമ പ്രേമികൾക്ക് അസുലഭ നിമിഷങ്ങൾ സമ്മാനിച്ച് മമ്മൂട്ടി. തൻ്റെ പതിനാറാമത്തെ ഫിലിംഫെയർ അവാർഡാണ് 'ഭ്രമയുഗ'ത്തിലെ അവിസ്മരണീയ പ്രകടനത്തിന് മമ്മൂട്ടി സ്വന്തമാക്കിയത്. എന്നാൽ അവാർഡ് സ്വീകരിച്ചതിന് പിന്നാലെ ത‌നിക്കൊപ്പം മത്സരിച്ച ആസിഫ് അലിയെയും ബേസിലിനെയും വേദിയിലേക്ക് ക്ഷണിച്ച് മമ്മൂട്ടി.

ഒരർഥത്തിലും ഇരുവരും തന്നെക്കാൾ ഒട്ടും താഴെ അല്ലെന്നും എന്തോ സംഭവിച്ച് പുരസ്കാരം തനിക്ക് ലഭിച്ചതാണെന്നും മമ്മൂട്ടി പറഞ്ഞു. 'പ്ലീസ്, വാടാ...' എന്ന് പറഞ്ഞാണ് മമ്മൂട്ടി ഇരുവരെയും ക്ഷണിച്ചത്. ഇതോടെ സ​ദസ് കൈയടികളോടെ മൂവരെയും സ്വീകരിച്ചു. നടി സുഹാസിനിയില്‍ നിന്നാണ് മമ്മൂട്ടി പുരസ്കാരം സ്വീകരിച്ചത്.

Advertising
Advertising

1984ലാണ് മമ്മൂട്ടിയ്ക്ക് ആദ്യമായി ഫിലിം ഫെയർ അവാർഡ് ലഭിക്കുന്നത്. അന്ന് ആസിഫ് അലിയും ബേസിൽ ജോസഫും ജനിച്ചിട്ട് പോലുമില്ല. തുടർന്ന് അങ്ങോട്ട് 16 ഫിലിം ഫെയർ അവാർഡുകൾ മമ്മൂട്ടി സ്വന്തമാക്കി. അതേസമയം, ആസിഫ് അലി രണ്ട് ഫിലിം ഫെയർ അവാർഡുകൾ നേടിയിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ മമ്മൂട്ടി അഞ്ച് പതിറ്റാണ്ടുകൾ നീണ്ടുനിന്ന തന്റെ കരിയറിൽ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. 2026 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, അദേഹത്തിന് ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട അംഗീകാരങ്ങളിൽ മികച്ച നടനുള്ള മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ, എട്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, 16 ഫിലിംഫെയർ അവാർഡുകൾ എന്നിവ ഉൾപ്പെടുന്നു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News