'നല്ല മനുഷ്യനെയും നല്ല കലാകാരനെയും നഷ്ടമായി'; സഹപാഠിയുടെ വേര്‍പാടിൽ രജനികാന്ത്
എന്‍റെ നല്ല സുഹൃത്ത് ശ്രീനിവാസന്‍ ഇനിയില്ല എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്
ചെന്നൈ: സഹപാഠിയും നടനുമായ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുശോചിച്ച് രജനികാന്ത്. അടുത്ത സുഹൃത്തുക്കളായ ശ്രീനിവാസനും രജനികാന്തും അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സഹപാഠികളായിരുന്നു. മികച്ച നടനും വളരെ നല്ല മനുഷ്യനുമായിരുന്നു ശ്രീനിവാസന്‍ എന്നും രജനികാന്ത് സുഹൃത്തിനെ അനുസ്മരിച്ചു കൊണ്ട് പറഞ്ഞു.
''എന്‍റെ നല്ല സുഹൃത്ത് ശ്രീനിവാസന്‍ ഇനിയില്ല എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്‍റെ സഹപാഠിയായിരുന്നു. ഗംഭീര നടനും വളരെ നല്ല മനുഷ്യനുമായിരുന്നു. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു'' എന്നാണ് രജനികാന്ത് പറഞ്ഞത്.
മുകേഷിന്‍റെ കുറിപ്പ്
നഷ്ടപ്പെട്ടത് ആത്മ സുഹൃത്തിനെ... വഴികാട്ടിയെ... എല്ലാത്തിലും ഉപരി കൂടപ്പിറപ്പിനെ.. നാലര പതിറ്റാണ്ടിന്റെ ആത്മബന്ധം... ജീവിതത്തിന്റെ ഉയർച്ച താഴ്ചകളിലെല്ലാം.. നെഞ്ചോട് ചേർത്ത് പിടിച്ച നിഷ്കളങ്ക സ്നേഹത്തിന്റെ പേര് കൂടിയാണ് ശ്രീനിവാസൻ.. ഒരുമിച്ച് സിനിമയിൽ അഭിനയിച്ചു. ഒരുമിച്ച് സിനിമ നിർമിച്ചു , ഒരുമിച്ച് ലോകം കണ്ടു.. പകരം വെക്കാനില്ലാത്ത പ്രതിസന്ധികളിലെ തണൽ മരത്തിന് വിട...
മുരളി ഗോപി
കപടതകളുടെ തുടപൊളിക്കുന്ന ചൂരലടികൾ പോലെയായിരുന്നു ശ്രീനിയേട്ടന്റെ നർമ്മം. ഓരോ അടികൊള്ളുമ്പോഴും പൊട്ടിച്ചിരിക്കേണ്ടിവരിക എന്നത് ആ കപടതകളുടെ ദുർവിധിയും