യൂസഫ് ഷഹീൻ: അറബ് സിനിമയുടെ നിയോ റിയലിസ്റ്റ് മോഡൽ

മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി അറബ് സിനിമയിലെ മികച്ച സംവിധായകരിലൊരാളായ യൂസഫ് ഷഹിൻ്റെ മൂന്ന് ചലച്ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ജന്മശതാബ്ദിയുടെ ആദരസൂചകമായാണ് കെയ്റോ സ്റ്റേഷൻ, അലക്സാൻഡ്രിയ എഗയ്ൻ ആൻ്റ് ഫോർ എവർ , ദി അദർ എന്ന 3 ചിത്രങ്ങളടങ്ങിയ പാക്കേജ് മേളയിൽ അവതരിപ്പിക്കുന്നത്.

Update: 2025-12-23 07:38 GMT

എം. കെ. അൻസാർ

മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി അറബ് സിനിമയിലെ മികച്ച സംവിധായകരിലൊരാളായ യൂസഫ് ഷഹിൻ്റെ മൂന്ന് ചലച്ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ജന്മശതാബ്ദിയുടെ ആദരസൂചകമായാണ് കെയ്റോ സ്റ്റേഷൻ, അലക്സാൻഡ്രിയ എഗയ്ൻ ആൻ്റ് ഫോർ എവർ, ദി അദർ എന്ന 3 ചിത്രങ്ങളടങ്ങിയ പാക്കേജ് മേളയിൽ അവതരിപ്പിക്കുന്നത്.

കാൻ ഫിലിം ഫെസ്റ്റിവലിലെ 50-ാമത് ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ജേതാവായ യൂസഫ് ഷഹീൻ ഈജിപ്ഷ്യൻ സമൂഹത്തിൻ്റെ സാമൂഹിക സാംസ്കാരിക പ്രത്യയശാസ്ത്ര അതിരുകൾക്കെതിരെ പോരാടി ഒരേ സമയം സിനിമാ ലോകത്തിന് പ്രിയപ്പെട്ടവനും വിവാദനായകനുമാക്കി. 1952 ലെ അറബ് വിപ്ലവവും അക്കാലത്തെ ഈജിപ്ഷ്യൻ നിയോ റിയലിസത്തിൻ്റെ രാഷ്ട്രീയ സാംസ്കാരിക പ്രേരണകൾക്ക് ഹേതുവായി ഭവിച്ചതെന്ന് പറയാം. അതിൻ്റെ തുടർച്ചയെന്നോണം അറബ് സിനിമകളിൽ വിശിഷ്യാ ഈജിപ്ഷ്യൻ സിനിമകളിൽ യൂറോപ് കേന്ദ്രീകൃത നിയോ റിയലസ്റ്റിക് സങ്കേതങ്ങൾ ഉപയോകൃതമായി. അക്കാലത്തെ ശ്രദ്ധേയനായ അബുസലാഹ് സൈഫിൻ്റെ പിൻഗാമിയായി യൂസഫ് ഷഹീൻ മാറി. ഈജിപ്ഷ്യൻ നടനായ ഒമർ ഷെരീഫ് തൻ്റെ കരിയർ തുടങ്ങിയത് ഷഹിൻ്റെ ചിത്രങ്ങളിലൂടെയാണ് . കെയ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ 100 മികച്ച ഈജിപ്ഷ്യൻ സിനിമകളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ എൻട്രികൾ നേടിയ സംവിധായകനും കൂടിയാണ് ഷഹീൻ .

Advertising
Advertising

ചരിത്ര തുറമുഖ നഗരമായ അലക്സാണ്ട്രിയയിൽ ജനിച്ച ഇദ്ദേഹത്തിൻ്റെ സിനിമകളിൽ അലക്സാണ്ട്രിയൻ മെട്രോപോളിറ്റനിസവും, കോസ്മോപോളിറ്റനിസവും പ്രതിഫലിപ്പിക്കുന്നു. ഈജിപ്ഷ്യൻ സാമൂഹിക രാഷ്ട്രീയ ജീവിതത്തിൻ്റെ സങ്കീർണ്ണതകളെ അഭിസംബോധന ചെയ്യുമ്പോൾ, മുഖ്യധാരാ സിനിമയുടെ ആകർഷണവും ഊർജ്ജവും ഷഹീനിൻ്റെ സിനിമകൾ നിലനിർത്തുന്നു. ജനപ്രിയ സംസ്കാരത്തിൻ്റേയും കലാപരമായ സങ്കീർണതകളുടേയും സംയോജനം സിനിമകൾക്ക് ഒരു പ്രത്യേക തിരശീല വൈവിധ്യവും മിഴിവുകളും നൽകുന്നു.

യൂസഫ് ഷഹിൻ്റെ തീക്ഷ്ണമായ ഐക്കണോക്ലാസ് സിനിമകൾ പല വശങ്ങളിൽ നിന്നും അദ്ദേഹത്തിന് ശത്രുത നേടിക്കൊടുത്തു. അദ്ദേഹത്തിൻ്റെ സിനിമകളുടെ ലൈംഗിക സങ്കീർണ്ണതകളെയും, പുരുഷ-സ്ത്രീ സൗന്ദര്യത്തിലേക്കുള്ള നിരന്തര ശ്രദ്ധയെയും വിമർശിക്കുന്ന മൗലികവാദികൾ, സർക്കാർ ഉദ്യോഗസ്ഥർ, എല്ലാത്തരം പ്രത്യയശാസ്ത്രവാദികൾ, എന്നിവരിൽ നിന്നെല്ലാം വിമർശനങ്ങൾ ഏറ്റുവാങ്ങി. ഈജിപ്ഷ്യൻ ജീവിതങ്ങളുടെ ഛായാ ചിത്രങ്ങളിൽ പുതുമയും, മൗലികതയും സംയോജിപ്പിക്കുന്നതിലെ ഷാഹിനെയുടെ മിടുക്ക് അറബ് ലോകത്തെക്കുറിച്ചോ ജനപ്രിയ സിനിമയും ആർട്ട് സിനിമയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചോ സ്ഥിരമായ ആശയങ്ങളുള്ളവരെ അസ്വസ്ഥ്യരാക്കിയിട്ടുണ്ട്.

ഇത്തവണത്തെ iffk റിട്രോസ്പെക്ടീവ് ആരംഭിച്ചത് അദ്ദേഹത്തിൻ്റെ കെയ്റോ സ്റ്റേഷൻ എന്ന ചിത്രത്തോടെയാണ്. അംഗപരിമിതനായ ഒരു പത്ര വിൽപ്പനക്കാരനെ കേന്ദ്രീകരിച്ചുള്ള ഒരു സൈക്കോ ഡ്രാമയാണ് അറബ് നവ റിയലിസ സിനിമയിൽ നാഴികക്കല്ലായ ഈ ചിത്രം. കഥാപാത്രത്തിൻ്റെ പരാജിത പ്രണയം അക്രമത്തിലേക്ക് നീങ്ങുന്നതാണ് നിയോറിയലിസ്റ്റിക്ക് ഘടനയും സമൂലമായ ആഖ്യാനങ്ങളുമുള്ള ഈ ചിത്രത്തിൽ . ലൈംഗികത,ആഗ്രഹങ്ങൾ, പാർശ്വവൽക്കരണം, സാമൂഹിക അശാന്തി, നിഗൂഢത എന്നിവയെക്കുറിച്ചുള്ള ഷഹീനിൻ്റെ ഏറ്റവും ശക്തമായ വ്യാഖ്യാനങ്ങളിൽ ഒന്നാണ് ഈ ചിത്രം.

അടുത്ത ചിത്രമായ അലക്സാണ്ട്രിയ എഗെയ്ൻ ആൻഡ് ഫോറെവർ ആത്മകഥാപരവും, തൻ്റെ ജന്മനാടിനെ പ്രതിഫലിപ്പിക്കുന്നതുമായ ഒരു ചിത്രമാണ്. പ്രതിസന്ധിയിലായ ഒരു വ്യവസായത്തിൻ്റെ പ്രക്ഷുബ്ധതയെ പകർത്തി കല, രാഷ്ട്രീയം, ഓർമ്മ എന്നിവകളെ ധ്വനിപ്പിക്കുന്ന ഒരു സിനിമയാണിത്. ആഗോളവൽക്കരണത്തിൻ്റെയും അതിൻ്റെ അസംതൃപ്തികളുടെയും തീക്ഷ്ണമായ പര്യവേഷണമാണ് ദി അദർ എന്ന അടുത്ത ചിത്രത്തിലേത്. ഒരു ട്രയോളജി എന്ന നിലയിൽ ഈ മൂന്ന് ചിത്രങ്ങളും അദ്ദേഹത്തിൻ്റെ അലക്സാണ്ട്രിയൻ പാരമ്പര്യത്തെ പ്രകാശിപ്പിക്കുന്നു. അറബ് സംഗീതത്തിൻ്റെ ശക്തിയും സ്ത്രീ ജീവിതങ്ങളുടെ ചടുലമായ തിരിച്ചറിവുകളും, മെട്രോപോളിറ്റൻ ജീവിതങ്ങളും അതേപോലെ തെരുവ് വൽക്കരിക്കപ്പെട്ട ജീവിതങ്ങളും അദ്ദേഹത്തിൻ്റെ ചിത്രങ്ങളിൽ നിറയുന്നു. അദ്ദേഹത്തിൻ്റെ നിർഭയമായ കലാ ശേഷി, രാഷ്ട്രീയ തീവ്രത, പ്രതിരോധത്തിൻ്റെയും ആത്മപരിശോധനകളുടെയും പ്രതീക്ഷകളുടെയും ഇടമാണ് അദ്ദേഹത്തിൻ്റെ സിനിമകൾ .

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News