ശ്യാം പുഷ്കരന്‍ - ദിലീഷ് പോത്തന്‍ ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ നായകന്‍

ഇരുവരും ഒന്നിച്ച മഹേഷിന്‍റെ പ്രതികാരം സിനിമ മേഖലയില്‍ തന്നെ വലിയ രീതിയിലുള്ള വിപ്ലവങ്ങളാണ് സൃഷ്ടിച്ചത്

Update: 2019-08-22 16:00 GMT
Advertising

മലയാളത്തിലെ മാറി വരുന്ന സിനിമ ആസ്വാദനത്തില്‍ പ്രധാന പങ്ക് വഹിച്ച രണ്ട് വ്യക്തിത്വങ്ങളാണ് സംവിധായകന്‍ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും. മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം ശ്യാം പുഷ്കരന്‍ തിരക്കഥയെഴുതി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. തങ്കം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തും. പ്രണവ് മോഹന്‍ലാലും ചിത്രത്തില്‍ ഉണ്ടായേക്കാമെന്ന അഭ്യൂഹങ്ങളും കേള്‍ക്കുന്നു.

ഇരുവരും ഒന്നിച്ച മഹേഷിന്‍റെ പ്രതികാരം സിനിമ മേഖലയില്‍ തന്നെ വലിയ രീതിയിലുള്ള വിപ്ലവങ്ങളാണ് സൃഷ്ടിച്ചത്. മഹേഷിന്‍റെ പ്രതികാരത്തിന് മികച്ച തിരക്കഥക്കുള്ള ദേശീയ പുരസ്കാരം ശ്യാം പുഷ്കരന്‍ സ്വന്തമാക്കിയിരുന്നു. ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ ക്രിയേറ്റീവ് ഡയറക്ടറായും ശ്യാം ഉണ്ടായിരുന്നു. ഫഹദ് ഫാസിലിനൊപ്പം ഇരുവരും നിര്‍മാണത്തില്‍ സാന്നിധ്യമറിയിച്ച കുമ്പളങ്ങി നൈറ്റ്സും വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

Tags:    

Similar News