വരിക്കാശേരിമനയില്‍ മമ്മൂട്ടി; ചിത്രം ഏറ്റെടുത്ത് ആരാധകര്‍ 

മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെയാണ് വരിക്കാശേരിമന പ്രേക്ഷകര്‍ക്ക് പരിചിതമായതെങ്കില്‍ ഇത്തവണ മാസ് ലുക്കില്‍ എത്തിയിരിക്കുന്നത് മമ്മൂട്ടിയാണ്.

Update: 2019-08-30 13:32 GMT
Advertising

വരിക്കാശേരിമന എന്ന പേര് മലയാള സിനിമാ ആസ്വാദകര്‍ക്ക് ഏറെ പരിചിതമാണ്. മലയാള സിനിമയിലെ എക്കാലത്തെയും മാസ് ചിത്രങ്ങളായ ദേവാസുരവും ആറാം തമ്പുരാനും നരസിംഹവുമൊക്കെ കണ്ടവര്‍ക്ക് വരിക്കാശേരിമന മറക്കാനാവില്ല. സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ് വരിക്കാശേരിമന.

മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെയാണ് വരിക്കാശേരിമന പ്രേക്ഷകര്‍ക്ക് പരിചിതമായതെങ്കില്‍ ഇത്തവണ മാസ് ലുക്കില്‍ എത്തിയിരിക്കുന്നത് മമ്മൂട്ടിയാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വരിക്കാശേരി മനയുടെ പൂമുഖത്ത് കറുപ്പ് വസ്ത്രം ധരിച്ച് കാലില്‍ കാലും കയറ്റിവച്ചിരിക്കുന്ന മമ്മൂട്ടി- അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്തുവിട്ടതല്ല ചിത്രം. പക്ഷേ ചിത്രം മമ്മൂട്ടി ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ഗുഡ്‍വില്‍ എന്‍റര്‍ടെയിന്‍മെന്റ്സ് നിര്‍മിക്കുന്ന ഷൈലോക്കിന് തിരക്കഥ എഴുതിയത് ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ്. ഷേക്സ്പിയറിന്റെ മർച്ചന്റ് ഓഫ് വെനീസിലെ ഷൈലോക്കിനെയാണ് നമുക്ക് പരിചയം. അതുകൊണ്ടുതന്നെ അതേപേരിലുള്ള സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം എന്തായിരിക്കും എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

Tags:    

Similar News