വോട്ട് ചെയ്ത് താരങ്ങൾ; ഇലക്ഷൻ ബ്രാൻഡ് അംബാസഡർ ടൊവിനോ തോമസ് വോട്ട് രേഖപ്പെടുത്തി

ചലച്ചിത്ര നടൻ ടിനി ടോം ആലുവ തായിക്കാട്ടുകര എസ്. പി. ഡബ്ല്യു എൽ.പി.എസിൽ രാവിലെ വോട്ട് രേഖപ്പെടുത്തി

Update: 2024-04-26 05:20 GMT
Editor : anjala | By : Web Desk

ടോവിനോ തോമസ് 

Advertising

തിരുവനന്തപുരം: സിനിമാതാരവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ തോമസ് ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്.

Full View

Full View

ചലച്ചിത്ര നടൻ ടിനി ടോം ആലുവ തായിക്കാട്ടുകര എസ്. പി. ഡബ്ല്യു എൽ.പി.എസിൽ രാവിലെ വോട്ട് രേഖപ്പെടുത്തി. ആലപ്പുഴയിലെ സിനിമാ ചിത്രീകരണ സ്ഥലത്തു നിന്നും അല്പസമയം കണ്ടെത്തിയാണ് താരം വോട്ട് ചെയ്യാനെത്തിയത്. 'നിങ്ങളുടെ വോട്ട് ഒരിക്കലും നഷ്ടപ്പെടുത്തരുത്' വോട്ട് ചെയ്ത വിഡീയോ പങ്കുവെച്ച് കൊണ്ട് ടിനി ടോം ഫേസ്ബുക്കിൽ കുറിച്ചു. 'ഈ ഒരു ദിവസമാണ് നമ്മുടെ പവർ കാണിക്കാൻ കിട്ടുന്നത് അതുകൊണ്ടാണ് വോട്ട് ചെയ്യാൻ എത്തിയത്' വോട്ട് രേഖപ്പെടുത്തിയ ശേഷം ടിനി ടോം മാധ്യമങ്ങളോട് പറഞ്ഞു.

ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി കോഴിക്കോട് തിരുവണ്ണൂർ യു.പി സ്കൂൾ 121 ബൂത്തിൽ എത്തി വോട്ട് രേഖപ്പെടുത്തി. നടി അന്ന രേഷ്മ രാജൻ ആലുവ ഇസ്‌ലാമിക് ഹയർ സെക്കൻണ്ടറി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ശ്രീലങ്കയിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നാണ് വോട്ട് ചെയ്യാനായി നടി എത്തിയത്.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News