ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം; ഫെഫ്ക വിശദീകരണം തേടും, മനപൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അനില്‍ രാധാകൃഷ്ണ മേനോന്‍

അനില്‍ രാധാകൃഷ്ണമേനോന്‍ പറഞ്ഞിട്ടാണ് ബിനീഷ് ബാസ്റ്റിനെ വേദിയില്‍ ഇരുത്താതിരുന്നതെന്ന് കോളേജ് യൂണിയൻ ചെയർമാൻ വൈഷ്ണവ് പറഞ്ഞു

Update: 2019-11-01 08:49 GMT
Advertising

പാലക്കാട് മെഡിക്കല്‍ കോളജില്‍ നടൻ ബിനീഷ് ബാസ്റ്റിന് അപമാനം നേരിട്ട സംഭവത്തിൽ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനോട്‌ വിശദീകരണം ചോദിക്കും. ബിനീഷിനെ മനപൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അനില്‍ രാധാകൃഷ്ണ മേനോന്‍ പ്രതികരിച്ചു. അനില്‍ രാധാകൃഷ്ണമേനോന്‍ പറഞ്ഞിട്ടാണ് ബിനീഷ് ബാസ്റ്റിനെ വേദിയില്‍ ഇരുത്താതിരുന്നതെന്ന് കോളേജ് യൂണിയൻ ചെയർമാൻ വൈഷ്ണവ് പറഞ്ഞു.

Full View

ബിനീഷ് ബാസ്റ്റിന് സംവിധായകൻ അനില്‍ രാധാകൃഷ്ണമേനോനിൽ നിന്ന് അപമാനം നേരിടേണ്ടി വന്ന സംഭവം ഗൗരവത്തോടെയാണ് ഫെഫ്ക കാണുന്നത്. വിഷയത്തിൽ അനിൽ രാധാകൃഷ്ണ മേനോനോട് വിശദീകരണം ചോദിക്കുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ മീഡിയവണിനോട് പറഞ്ഞു. മനഃപൂർവം ബിനീഷിനെ അപമാനിച്ചിട്ടില്ലെന്ന് അനിൽ രാധാകൃഷ്ണ മേനോൻ പ്രതികരിച്ചു.

അനില്‍ രാധാകൃഷ്ണമേനോന്‍ ആവശ്യപ്പെട്ടതിനാലാണ് ബിനീഷിനോട് വേദിയിലിരിക്കരുതെന്ന് ആവശ്യപ്പെട്ടതെന്ന് യൂണിയന്‍ ചെയര്‍മാന്‍ വൈഷ്ണവ് പറഞ്ഞു. ബിനീഷിനോട് ക്ഷമ ചോദിച്ചതായും കോളജ് യൂണിയന്‍ ചെയര്‍മാന്‍ പറഞ്ഞു.

Tags:    

Similar News