ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് സാവിത്രി ശ്രീധരന്‍

പൌരത്വ ഭേദഗതി നിയമത്തിനെതിരായ തന്റെ പ്രതിഷേധം കൂടിയാണെന്നും സാവിത്രി ശ്രീധരന് മീഡിയവണിനോട് പറഞ്ഞു

Update: 2019-12-16 12:57 GMT
Advertising

ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് നടി സാവിത്രി ശ്രീധരന്‍. സുഡാനി ഫ്രം നൈജീരിയ സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ തീരുമാനത്തിന് ഒപ്പം നില്‍ക്കും. പൌരത്വ ഭേദഗതി നിയമത്തിനെതിരായ തന്റെ പ്രതിഷേധം കൂടിയാണെന്നും സാവിത്രി ശ്രീധരന് മീഡിയവണിനോട് പറഞ്ഞു. സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശം നേടിയ നടിയാണ് സാവിത്രി ശ്രീധരന്‍.

Full View

ये भी पà¥�ें- പൗരത്വ ഭേദഗതി നിയമം-എന്‍.ആര്‍.സി; ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ് ബഹിഷ്ക്കരിച്ച് സുഡാനി ഫ്രം നൈജീരിയ ടീം

പൗരത്വ ഭേദഗതി നിയമം-എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് പുരസ്കാര ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കരിയ നേരത്തെ അറിയിച്ചിരുന്നു. സംവിധായകനായ സകരിയയും തിരക്കഥാകൃത്ത്‌ മുഹ്സിൻ പരാരിയും നിർമ്മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദുമാണ് പുരസ്കാര ചടങ്ങില്‍ നിന്നും വിട്ടുനിൽക്കുകയെന്നാണ് സക്കരിയ ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സാവിത്രി ശ്രീധരനും നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ മലയാള ചലച്ചിത്രം സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള സിനിമയായി തെരഞ്ഞെടുത്തിരുന്നു.

Tags:    

Similar News