രാമായണത്തിന് പിന്നാലെ ഷാരൂഖിന്റെ സര്‍ക്കസും ദൂരദര്‍ശനില്‍ മടങ്ങിയെത്തുന്നു

ശനിയാഴ്ച രാത്രി എട്ട് മുതൽ പ്രേക്ഷകര്‍ക്ക് സര്‍ക്കസ് കാണാമെന്ന് ദൂരദർശൻ അറിയിച്ചു

Update: 2020-03-28 11:21 GMT
Advertising

ലോക് ഡൌണ്‍ കാലത്ത് വീട്ടിലിരിക്കുമ്പോള്‍ ബോറടി ഉണ്ടാവുക സ്വഭാവികം. ആ സമയത്ത് നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന പഴയ ദൂരദര്‍ശന്‍ പരമ്പരകള്‍ കണ്ടാലോ. തീര്‍ച്ചയായും അതൊരു പുതുമ നിറഞ്ഞ അനുഭവമായിരിക്കുമല്ലേ. ആ സന്തോഷ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് ദൂരദര്‍ശന്‍ പ്രഖ്യാപിച്ചത്. പ്രേക്ഷകരുടെ പ്രിയ പരമ്പരയായ രാമായണത്തിന്റെ തിരിച്ചുവരവ്. ഇപ്പോള്‍ രാമായണത്തിന് പിന്നാലെ ബോളിവുഡിന്റെ കിംഗ് ഖാന്‍ അഭിനയിച്ച സര്‍ക്കസ് എന്ന സൂപ്പര്‍ഹിറ്റ് സീരിസ് കൂടി സംപ്രേക്ഷപണം ചെയ്യാനൊരുങ്ങുകയാണ് ദൂരദര്‍ശന്‍.

ശനിയാഴ്ച രാത്രി എട്ട് മുതൽ പ്രേക്ഷകര്‍ക്ക് സര്‍ക്കസ് കാണാമെന്ന് ദൂരദർശൻ അറിയിച്ചു. വിക്കി അസീസ് മിർസയും
ഗുന്ദൻ ഷാ എന്നിവർ ചേർന്നാണ് സീരീസ് ഒരുക്കിയത്. ഷാരുഖ് ഖാനെ കൂടാതെ രേണുക ഷഹാനെയും നടനും സംവിധായകനുമായ അഷുതോഷ്
ഗൗരികാർ, പവന്‍ മല്‍ഹോത്ര എന്നിവരും സീരിയലിൽ അഭിനയിക്കുന്നുണ്ട്. 1989ല്‍ പുറത്തിറങ്ങിയ സര്‍ക്കസാണ് ഷാരൂഖിന് ബോളിവുഡിലേക്ക് വഴിതെളിച്ചത്. ആരാധകരുടെ അഭ്യര്‍ത്ഥന പ്രകാരം 1990, 2017,2018 വര്‍ഷങ്ങളിലും വീണ്ടും ദൂരദര്‍ശന്‍ സംപ്രേക്ഷപണം ചെയ്തിരുന്നു.

സർക്കസ് കൂടാതെ രജിത് കപൂർ അഭിനയിച്ച ഭ്യോംകേഷ് ഭാഷിയും ദുരദർശനിലേക്ക് തിരിച്ചെത്തുന്നുണ്ട്. ഇന്നു മുതലാണ് സീരീസ് സംപ്രേഷണം ചെയ്യുന്നത്. ‌

ये भी पà¥�ें- ലോക്ക്ഡൌണ്‍ കാലത്ത് ജനങ്ങളുടെ ബോറടി മാറ്റാന്‍ രാമായണം സീരിയലിന്റെ പുനഃസംപ്രേഷണവുമായി ദൂരദര്‍ശന്‍

33 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എല്ലാ ഞായറാഴ്ചയും ദൂരദര്‍ശന്‍ പ്രേക്ഷപണം ചെയ്തുകൊണ്ടിരുന്ന രാമായണം മാര്‍ച്ച് 28 മുതലാണ് വീണ്ടും ദൂരദര്‍ശനിലെത്തുന്നത്. രാവിലെ 9 മുതല്‍ 10 വരെയും വൈകിട്ട് 9 മുതല്‍ വരെയായിരിക്കും രാമായണത്തിന്റെ സമയം.

Tags:    

Similar News