ആവശ്യമുണ്ടെങ്കില്‍ മാനസികാരോഗ്യ വിദഗ്ദ്ധനെ കാണൂ, ലജ്ജിക്കേണ്ട കാര്യമില്ല; രജിഷ വിജയന്‍

മാനസികാരോഗ്യത്തെ കുറിച്ചുള്ള തെറ്റായ ചിന്തകൾ അവസാനിപ്പിക്കൂ,” എന്നാണ് രജിഷ കുറിക്കുന്നത്

Update: 2020-06-16 06:08 GMT
Advertising

നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണം ചര്‍ച്ചയാകുമ്പോള്‍ അതുമായി ബന്ധപ്പെട്ട് വിഷാദ രോഗത്തെക്കുറിച്ചുമുള്ള ധാരാളം കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്. നിരവധി നടീനടന്‍മാര്‍ തങ്ങള്‍ വിഷാദരോഗത്തെ അതിജീവിച്ച കഥകള്‍ തുറന്നു പറയുന്നുണ്ട്. നടി രജിഷ വിജയനും പറയുന്നതും അതാണ്. ആവശ്യമുണ്ടെങ്കില്‍ ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെ കാണണമെന്നും അതിന് ലജ്ജിക്കേണ്ട കാര്യമില്ലെന്നും രജിഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ये भी पà¥�ें- സൈക്കിളില്‍ ‘പറന്ന്’ രജിഷ; ഫൈനല്‍സിലെ ആദ്യ ഗാനം 

രജിഷയുടെ കുറിപ്പ് വായിക്കാം

‘ഒരു പനി വരുമ്പോൾ ഡോക്ടറെ കാണുന്നതുപോലെ തന്നെ സ്വാഭാവികമായൊരു കാര്യമാണ്, മനോവിഷമങ്ങളോ അനുഭവപ്പെടുമ്പോൾ ഒരു കൗൺസിലറുടെയോ തെറാപ്പിസ്റ്റിന്റെയോ അടുത്തു പോവുന്നതും. മാനസികാരോഗ്യത്തെ കുറിച്ചുള്ള തെറ്റായ ചിന്തകൾ അവസാനിപ്പിക്കൂ,” എന്നാണ് രജിഷ കുറിക്കുന്നത്.

ये भी पà¥�ें- എലി ജൂണിലെത്തിയപ്പോള്‍; ഞെട്ടിപ്പിക്കുന്ന മെയ്ക് ഓവറുമായി രജിഷ  

“ഞാനും ചെയ്തിട്ടുണ്ട്. അതിനാൽ നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെ കാണുക. അതിൽ ലജ്ജിക്കേണ്ട കാര്യമില്ല. നമ്മുടെ മനസ്സ് നമ്മുടെ ശരീരത്തിന്‍റെ ഒരു ഭാഗമാണ്, ചിലപ്പോൾ രോഗം പിടിപെടുന്ന മറ്റേതൊരു ഭാഗത്തെയും പോലെ പരിചരണം ആവശ്യമാണ്. എന്നെ വിശ്വസിക്കൂ, ഒരു പ്രൊഫഷണലിന് നിങ്ങളെ പല തരത്തിൽ സഹായിക്കാൻ കഴിയും,” രജിഷ കുറിക്കുന്നു.

Tags:    

Similar News