കടം വാങ്ങിയ ബൈക്ക്, ബാക്ക് ബെഞ്ചുകാരുടെ ജീവിതം: പഴയ ഫോട്ടോയുമായി കുഞ്ചാക്കോ ബോബന്‍

മഴയത്ത് ഒരു യമഹ ബൈക്കില്‍ ഇരിക്കുന്ന ഫോട്ടോയാണ് ചാക്കോച്ചന്‍ പങ്കുവെച്ചിരിക്കുന്നത്.

Update: 2020-07-26 11:15 GMT
Advertising

ഒരു രാജമല്ലി വിരിയുന്ന പോലെ ആരാധകരുടെ മനസ്സിലേക്ക് കുഞ്ചാക്കോ ബോബന്‍ കടന്നുവന്നത് ഒരു ബൈക്ക് ഓടിച്ചുകൊണ്ടാണ്. എന്നും മലയാളികളുടെ എവര്‍ഗ്രീന്‍ റൊമാന്‍റിക് ഹീറോ.. ഇപ്പോഴിതാ 20കളിലെ തന്‍റെ ഒരു ഫോട്ടോയുമായി എത്തിയിരിക്കുകയാണ് താരം.

മഴയത്ത് ഒരു യമഹ ബൈക്കില്‍ ഇരിക്കുന്ന ഫോട്ടോയാണ് ചാക്കോച്ചന്‍ പങ്കുവെച്ചിരിക്കുന്നത്. കടം വാങ്ങിയ ബൈക്ക്, ബാക്ക് ബെഞ്ചുകാരുടെ ജീവിതം എന്നെല്ലാം കാപ്ഷന്‍ നല്‍കിയാണ് കുഞ്ചാക്കോബോബന്‍ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒപ്പം പഴയകാല ചിത്രം അയച്ചു തന്ന സുഹൃത്ത് വിനീതിന് നന്ദി പറയുന്നുമുണ്ട് ചാക്കോച്ചന്‍ പോസ്റ്റിലൂടെ.

.....😈BACKBENCHER LIFE😈.... Bunking 📚🔥classes,riding the borrowed Yamaha 🏍of your friend, the rain⛈!!!! ......🤩90’s thrills 🥳... Thank you Vineeth for sending me this treasure🤗

Posted by Kunchacko Boban on Saturday, July 25, 2020

1997ലാണ് ചാക്കോച്ചന്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കുന്നത്. ആ വര്‍ഷമായിരുന്നു ആദ്യ ചിത്രം അനിയത്തിപ്രാവും പുറത്തിറങ്ങിയത്.

ആരാധകരോട് വിശേഷങ്ങള്‍ പങ്കുവയ്‍ക്കാൻ സമയം കണ്ടെത്തുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. പ്രത്യേകിച്ച് ഈ ലോക്ക്ഡൌണ്‍ കാലത്ത്. കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍ത ഈ പഴയ ഫോട്ടോയും ആരാധകര്‍ വൈറലാക്കിക്കഴിഞ്ഞു. ഒട്ടേറെ ആരാധകരാണ് കമന്‍റുകളുമായി എത്തിയിരിക്കുന്നത്. ഹെല്‍മെറ്റ് എവിടെ എന്ന് ഒരാള്‍ ചോദിച്ചിരിക്കുന്നു. അന്ന് ഹെല്‍മറ്റ് കണ്ടുപിടിച്ചില്ലെന്ന് കുഞ്ചാക്കോ ബോബൻ അതിന് മറുപടിയും പറഞ്ഞിട്ടുണ്ട്.

Tags:    

Similar News