പൂച്ചക്ക് ദാഹിച്ചാല് പിന്നെന്ത് ചെയ്യും..? ടാപ്പ് തുറന്ന് വെള്ളം കുടിക്കും...! വൈറല്‍ വീഡിയോ
ദാഹിച്ച് ഇരിക്കുമ്പോള്‍ മുമ്പില്‍ കാണുന്നത് ഒരു കൂളര്‍. രണ്ടു കാലിൽ ഏന്തി നിന്ന് ഉയരത്തിലുള്ള കൂളറിൽ എത്തിപ്പിടിച്ചു, മുൻ കാലുകൾ കൊണ്ട് ടാപ്പ് തുറന്നു, വെള്ളം കുടിക്കുന്നു. ഈ പൂച്ചയുടെ ഒരു കാര്യം...!
ഈ പൂച്ചയുടെ ഒരു കാര്യം....! ഒരു പൂച്ച വെള്ളം കുടിക്കുന്നത് സോഷ്യല്‍ മീഡിയ മുഴുവന്‍ കൌതുകത്തോടെ നോക്കുന്നത് ഇതാദ്യമായിരിക്കും. അതിന് കാരണവുമുണ്ട്, ഒരു പൂച്ച ടാപ്പ് തുറന്ന് വെള്ളം കുടിക്കുന്ന രംഗം അതിശയത്തോടെയല്ലാതെ എങ്ങനെ കണ്ടിരിക്കാന്‍ പറ്റും... ! അക്കി എന്ന ട്വിറ്റര്‍ അക്കൌണ്ട് ഉടമയാണ് പൂച്ച ടാപ്പ് തുറന്ന് വെള്ളം കുടിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ദാഹിച്ച് ഇരിക്കുമ്പോള്‍ മുമ്പില്‍ കാണുന്നത് ഒരു കൂളര്‍. രണ്ടു കാലിൽ ഏന്തി നിന്ന് ഉയരത്തിലുള്ള കൂളറിൽ എത്തിപ്പിടിക്കുന്നു, മുൻ കാലുകൾ കൊണ്ട് ടാപ്പ് തുറക്കുന്നു വെള്ളം കുടിക്കുന്നു. ഈ പൂച്ചയുടെ ഒരു കാര്യം...!
Stop everything you are doing and see this cat drinking water from the water cooler: pic.twitter.com/OBjtYzNMnL
— Akki (@akkitwts) August 28, 2020
'ബാക്കിയെല്ലാം നിർത്തിവെക്കൂ, ഈ പൂച്ച കൂളറിൽ നിന്ന് വെള്ളം കുടിക്കുന്നത് കാണൂ' എന്ന അടിക്കുറിപ്പോടെയാണ് അക്കി ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.