അക്ഷയ് കുമാറിന്‍റെ ലക്ഷ്മി ബോംബ് നിരോധിക്കണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി

സിനിമയുടെ പേര് തന്നെ ഹിന്ദു ദേവതയെ അപമാനിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്നാണ് പരാതി.

Update: 2020-10-19 04:14 GMT
Advertising

റിലീസിനൊരുങ്ങിയ അക്ഷയ് കുമാറിന്‍റെ ലക്ഷ്മി ബോംബ് എന്ന സിനിമക്കെതിരെ ബഹിഷ്കരണാഹ്വാനം. ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഹിന്ദു ജനജാഗ്രതി സമിതി. സിനിമയുടെ പേര് തന്നെ ഹിന്ദു ദേവതയെ അപമാനിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്നാണ് പരാതി.

നവംബര്‍ 9ന് ചിത്രം ഒടിടി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഒരു വിഭാഗം ബഹിഷ്കരണാഹ്വാനം നടത്തിയത്. 2011ല്‍ പുറത്തിറങ്ങിയ കാഞ്ചന എന്ന തമിഴ് സിനിമയുടെ റീമെയ്ക്ക് ആണ് ലക്ഷ്മി ബോംബ്. രാഘവ ലോറന്‍സ് ആണ് ചിത്രം സംവിധാനം ചെയ്തത്.

സിനിമയുടെ പേരിനെ ചൊല്ലിയുള്ള വിവാദത്തിന് പുറമെ ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് മറ്റൊരു ആരോപണം. ചിത്രത്തില്‍ അക്ഷയ് കുമാറിന്‍രെ കഥാപാത്രത്തിന്‍റെ പേര് ആസിഫ്. നായിക കിയാര അദ്വാനിയുടെ പേര് പ്രിയ. ഇതൊന്നും അംഗീകരിക്കാന്‍ പറ്റില്ലെന്ന് ചില സംഘപരിവാര്‍ അനുകൂലികള്‍ പറയുന്നു.

ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നു എന്നാണ് മൂന്നാമത്തെ പരാതി. അക്ഷയ് കുമാര്‍ ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ട്രാന്‍സ്ജെന്‍ജഡറായി വേഷമിടുന്നതും അദ്ദേഹമാണ്. #ShameOnUAkshayKumar, #BoycottLaxmmiBomb എന്നീ ഹാഷ് ടാഗുകള്‍ ചിത്രത്തിനും അക്ഷയ് കുമാറിനുമെതിരെ ട്വിറ്ററില്‍ സജീവമാണ്. #WeLoveUAkshayKumar എന്ന ഹാഷ് ടാഗില്‍ അദ്ദേഹത്തിന്‍റെ ആരാധകര്‍ മറുപടിയും നല്‍കുന്നുണ്ട്.

Tags:    

Similar News