നടി അനന്യ രാജ് അന്തരിച്ചു; മരണവിവരം കുടുംബം പുറത്തുവിടുന്നത് ഒരുമാസത്തിന് ശേഷം

അനന്യ രാജ് സംഗീത വീഡിയോകളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് ചുവടുവെച്ചത്

Update: 2026-08-17 12:18 GMT
Editor : Athulya | By : Web Desk

മുംബൈ: പ്രശസ്ത സിനിമാനടി അനന്യ രാജ് അന്തരിച്ചു. 35 വയസായിരുന്നു. കഴിഞ്ഞ ജൂലൈ 15ന് രാത്രിയില്‍ ഉറക്കത്തില്‍ മരിച്ചെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കുടുംബത്തിന്റെ വെളിപ്പെടുത്തല്‍. നടിയുടെ മരണം സംഭവിച്ച് ഒരു മാസത്തിന് ശേഷം 'ഹൃദയഭേദകമായ വിവരം അറിയിക്കുന്നു' എന്ന് പറഞ്ഞുകൊണ്ടായിരുന്നു കുറിപ്പ്. ഒരു വര്‍ഷമായി അനന്യക്ക് ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളുണ്ടായിരുന്നതായി കുടുംബം സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

'ഇത് അനന്യയുടെ കുടുംബമാണ്. ജൂലൈ 15ന് പുലര്‍ച്ചെ അനന്യ മരിച്ചുവെന്നത് വളരെ വേദനയോടെ ഞങ്ങള്‍ അറിയിക്കുന്നു. ഉറക്കത്തില്‍ വളരെ ശാന്തമായിട്ടായിരുന്നു അവളുടെ മരണം. കഴിഞ്ഞ ഒരു വര്‍ഷമായി അനന്യ ശാരീരികവും മാനസികവുമായ പ്രയാസത്തിലൂടെ കടന്നുപോവുകയായിരുന്നു. പ്രയാസങ്ങളെ മറികടക്കാന്‍ ഒരു യോദ്ധാവിനെപ്പോലെ അവള്‍ പോരാടി. കരുത്തുറ്റ പെണ്‍കുട്ടിയായിരുന്നു അവള്‍. രാജ്ഞിയെപ്പോലെയാണ് അവള്‍ ജീവിച്ചത്.' അനന്യയുടെ കുടുംബം ഇന്‍സ്റ്റഗ്രാം സന്ദേശത്തില്‍ കുറിച്ചു. അനന്യയുടെ ആത്മാവിനായി പ്രാര്‍ഥിക്കണമെന്നും കുടുംബം സന്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

Advertising
Advertising

മുംബൈയില്‍ ജനിച്ച അനന്യ രാജ് സംഗീത വീഡിയോകളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് ചുവടുവെച്ചത്. 2016ല്‍ പുറത്തിറങ്ങിയ '7 ഹവേഴ്‌സ് ടു ഗോ' ആണ് അനന്യയുടെ ആദ്യ സിനിമ. 2017ല്‍ 'ദി ഫൈനല്‍ എക്‌സിറ്റ്', 2019ല്‍ 'ഗോസ്റ്റ്' എന്നീ ചിത്രങ്ങളിലും അനന്യ വേഷമിട്ടു. തെലുങ്ക് ചിത്രമായ 'തഗ്ഗെഡെ ലെ', ത്രിഭാഷാ ചിത്രമായ 'മദ്രാസി ഗാംഗ്' എന്നീ ചിത്രങ്ങളിലും അനന്യ അഭിനയിച്ചിട്ടുണ്ട്.

Tags:    

Writer - Athulya

contributor

Editor - Athulya

contributor

By - Web Desk

contributor

Similar News