ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല, മംമ്ത മോഹൻദാസിന്‍റെ ദുരിത ജീവിതം ഇങ്ങനെ; വ്യാജവാര്‍ത്തക്കെതിരെ നടി

ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല, ഞാൻ മരണത്തിന് കീഴടങ്ങുന്നു

Update: 2023-11-06 07:23 GMT
Editor : Jaisy Thomas | By : Web Desk

മംമ്ത മോഹന്‍ദാസ്

Advertising

സിനിമാതാരങ്ങളുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ പതിവാണ്. മിക്കതും അവര്‍ മരിച്ചുവെന്നോ രോഗബാധിതരായി എന്നോ മട്ടിലുള്ള വാര്‍ത്തകളാണ്. ഇപ്പോഴിതാ താനുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന വാര്‍ത്തക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി മംമ്ത മോഹന്‍ദാസ്.

ഒരു ഓൺലൈൻ മാധ്യമത്തിന് എതിരെയാണ് മംമ്ത രം​ഗത്ത് എത്തിയിരിക്കുന്നത്. "ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല, ഞാൻ മരണത്തിന് കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹൻദാസിന്റെ ദുരിത ജീവിതം ഇങ്ങനെ"എന്ന തലക്കെട്ടോടെ ആയിരുന്നു വാർത്ത വന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട നടി വാർത്തയുടെ പേജിന് താഴെ കമന്റുമായി എത്തുക ആയിരുന്നു. "ശരി നിങ്ങൾ ആരാണ്? നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് ? പേജിന് ശ്രദ്ധ ലഭിക്കാൻ എന്തിനെ കുറിച്ചും പറയാമെന്നാണോ ഞാന്‍ വിചാരിക്കേണ്ടത്???. ഇതുപോലെയുള്ള വഞ്ചനാപരമായ പേജ് പിന്തുടരാതിരിക്കാൻ ശ്രദ്ധിക്കുക..ഇത് വളരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്", എന്നാണ് മംമ്ത കമന്‍റ് ചെയ്തത്.

അതേസമയം തനിക്ക് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് ബാധിച്ച കാര്യം നടി അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് രോഗ വിവരം താൻ മാതാപിതാക്കളോട് പറഞ്ഞതെന്നും അവര്‍ക്ക് പെട്ടെന്ന് അത് സഹിക്കാന്‍ കഴിഞ്ഞില്ലഎന്നും മംമ്ത പറഞ്ഞിരുന്നു.

ത്വക്കിന്‍റെ ചില ഭാഗങ്ങളിൽ നിറം നഷ്ടമാകുന്ന ഒരു സ്ഥിരമായ അവസ്ഥയാണ് വെളളപ്പാണ്ട്. ത്വക്കിനു നിറം നൽകുന്ന കോശങ്ങൾ നശിക്കുമ്പോഴോ അവ പ്രവർത്തനരഹിതമാകുമ്പോഴോ ആണിത് സംഭവിക്കുന്നത്. പലപ്പോഴും ജനിതകമാറ്റമാണ് വെളളപ്പാണ്ട് ഉണ്ടാകുന്നതിനു കാരണം.ലോകത്തിലെ 0.5 ശതമാനം മുതൽ 2 ശതമാനം വരെ ആളുകളിൽ ഈ രോഗം കാണുന്നു, ചില പ്രദേശങ്ങളിൽ ഇത് 16 ശതമാനം വരെയാണ്‌.വെള്ളപ്പാണ്ട് രോഗത്തിൻറെ ഏക ലക്ഷണം ചായം നഷ്ടപ്പെടുന്ന സ്ഥലങ്ങളിൽ കാണുന്ന ചുവന്ന നിറമാണ്. ആദ്യം ചെറുതായി കാണപ്പെടുന്ന അവ പിന്നീട് വലുതായി രൂപം മാറുന്നു. ത്വക്ക് പൊളിഞ്ഞു പോകുമ്പോൾ മുഖത്തും, കൈകളിലും അവ കൂടുതലായി കാണുന്നു. ചിലപ്പോൾ ത്വക്ക് പൊളിയുമ്പോൾ അവയുടെ അറ്റങ്ങളിൽ കൂടുതൽ നിറം കാണപ്പെടും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News