ബ്ലോക്ക്ബസ്റ്റർ ചിത്രം 'അന്ന്യൻ' വീണ്ടും തിയേറ്ററുകളിലേക്ക്

മെയ് 17നാണ് 'അന്ന്യൻ' വീണ്ടും തിയേറ്ററുകളിലെത്തുന്നത്

Update: 2024-05-10 15:06 GMT
Advertising

2005ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം 'അന്ന്യൻ' വീണ്ടും തിയേറ്ററുകളിലേക്ക്. ശങ്കർ സംവിധാനം ചെയ്ത് വിക്രം നായകനായ ചിത്രത്തിന്റ തെലുങ്കു വേർഷനാണ് വീണ്ടും റിലീസിനൊരുങ്ങുന്നത്. ആക്ഷൻ ത്രില്ലറായ സിനിമ തമിഴ്‌നാടുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ വൻ ഹിറ്റാവുകയും 50 കോടിയിലധികം കളക്ഷൻ നേടുകയും ചെയ്തിരുന്നു.

മെയ് 17ന് വിക്രം വീണ്ടും തിയേറ്ററുകളിലെത്തുന്ന വിവരം സിനിമയുടെ നിർമാതാക്കളാണ് സോഷ്യൽ മീഡിയ വഴി അറിയിച്ചത്. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ചിത്രം വീണ്ടും എത്തുന്നതെന്നും നിർമാതാക്കൾ അറിയിച്ചു.

' അപരിചിതുഡു ' എന്ന് പേരിട്ട തെലുങ്ക് വേർഷനിൽ വിക്രം, സദ, പ്രകാശ് രാജ്, വിവേക്, നെടുമുടി വേണു, തുടങ്ങിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

രാംചരൺ, കിയാര അദ്വാനി, എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ' ഗെയിം ചെയ്ഞ്ചർ ' ആണ് ശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. സിനിമയുടെ ചിത്രീകരണം പൂർത്തിയായതായും 2025 ന്റെ തുടക്കത്തിൽ പുറത്തിറങ്ങുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.

അതേസമയം 'തങ്കാലൻ' ആണ് വിക്രമിന്റെ അടുത്ത സിനിമ. പി എ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാളവിക മോഹൻ, പാർവ്വതി തിരുവോത്ത്, പശുപതി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജി വി പ്രകാശ് സംഗീതം നിർവ്വഹിക്കുന്ന സിനിമ ജൂൺ ആദ്യവാരം തിയേറ്ററുകളിലെത്തും.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News