'ഇല്ലുമിനാറ്റി'ക്ക് ശേഷം 'വട്ടേപ്പം' റാപ്പുമായി ഡബ്‌സീ; 'മന്ദാകിനി'യിലെ ആദ്യ ഗാനം പുറത്ത്

അനാർക്കലി മരിക്കാര്‍, അൽത്താഫ് സലീം എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് 'മന്ദാകിനി'

Update: 2024-05-10 07:30 GMT
Editor : Lissy P | By : Web Desk

അനാർക്കലി മരിക്കാര്‍, അൽത്താഫ് സലീം എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന 'മന്ദാകിനി'യിലെ ആദ്യത്തെ ഗാനമായ 'വട്ടേപ്പം' പുറത്തിറങ്ങി. 'ആവേശ'ത്തിലെ ഹിറ്റ് ഗാനമായ 'ഇല്ലുമിനാറ്റി'ക്ക് ശേഷം റാപ്പറായ ഡബ്‌സീ എന്നറിയപ്പെടുന്ന  മുഹമ്മദ് ഫാസിലാണ് ​ഗാനം ​ആലപിച്ചിരിക്കുന്നത്. ബിബിൻ അശോക് സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയിലെ പാട്ടുകളുടെ വരികൾ എഴുതിയത് വൈശാഖ് സുഗുണനാണ്.

ടൊവിനോ ചിത്രം 'തല്ലുമാല​'യിലെ 'മണവാളൻ തഗ്' എന്ന ​ഗാനം ആലപിച്ച് പ്രേക്ഷകശ്രദ്ധ നേടിയ ഡബ്‌സീ ആലപിക്കുന്ന അഞ്ചാമത്തെ ​ഗാനമാണിത്. സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുകയും വിനോദ് ലീല സംവിധാനം, കഥ തിരക്കഥ എന്നിവ നിർവഹിൽക്കുകയും ചെയ്യുന്ന ചിത്രമാണ് 'മന്ദാകിനി'.

Advertising
Advertising

അനാർക്കലി മരിക്കാറിനും അൽത്താഫ് സലീമിനും പുറമെ ഗണപതി എസ് പൊതുവാൾ, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയർ, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകൻ ലാൽജോസ്, ജാഫർ ഇടുക്കി എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ബിനു നായർ, ചിത്രസംയോജനം- ഷെറിൽ, കലാസംവിധാനം- സുനിൽ കുമാരൻ, വസ്ത്രാലങ്കാരം- ബബിഷ കെ രാജേന്ദ്രൻ, മേക്കപ്പ്- മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷിഹാബ് വെണ്ണല, പ്രൊജക്ട് ഡിസൈനർ-സൗമ്യത വർമ്മ, സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഏബിൾ കൗസ്തുഭം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ-ആന്റണി തോമസ്, മനോജ്‌, സ്റ്റിൽസ്-ഷൈൻ ചെട്ടികുളങ്ങര, പോസ്റ്റർ ഡിസൈൻ-ഓൾഡ് മങ്ക്സ്, മാർക്കറ്റിങ് ആൻഡ് ഓൺലൈൻ പ്രൊമോഷൻസ്: ഒബ്സ്ക്യൂറ എന്ററേറ്റൻമെന്റ്സ്. മീഡിയ കോഡിനേറ്റർ-ശബരി, പി ആർ ഒ-എ എസ് ദിനേശ്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News