കരീനയുടെ പുസ്തകത്തിന്റെ തലക്കെട്ടിൽ 'ബൈബിൾ'; താരത്തിന് കോടതിയുടെ നോട്ടീസ്

പുസ്തകത്തിന്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്കുപയോ​ഗിച്ചത് ക്രിസ്ത്യൻ സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തുവെന്ന് ഹരജിക്കാരൻ.

Update: 2024-05-12 04:56 GMT
Editor : anjala | By : Web Desk

കരീന കപൂർ  

Advertising

ഡൽ​ഹി: ബോളിവുഡ് താരം കരീന കപൂറിന്റെ പുസ്തകത്തെച്ചൊല്ലി വിവാദം. ഗർഭകാല അനുഭവങ്ങൾ പങ്കുവെച്ചു കൊണ്ടുള്ള കരീനയുടെ 'കരീന കപൂർ ഖാൻ പ്രെ​ഗ്നൻസി ബൈബിൾ' എന്ന പുസ്തകത്തിന്റെ പേരിനൊപ്പം ‘ബൈബിൾ’ എന്ന കൂടി ചേർത്തതാണ് കാരണം. കരീനയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ മധ്യപ്രദേശ് ഹൈക്കോ‌ടതി താരത്തിന് നോട്ടീസ് അയച്ചു. പുസ്തകത്തിന്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്ക് ഉപയോഗിച്ചതിനെതിരെ ജബൽപുർ സ്വദേശിയായ ക്രിസ്റ്റഫർ ആന്റണി എന്ന അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. കരീനയെ കൂടാതെ പുസ്‌തകപ്രസാധകർ‌ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. പുസ്തകത്തിന്റെ വിൽപന ‌തടയണമെന്ന ആവശ്യത്തിൽ പ്രസാധകർക്കും നോട്ടിസ് അയച്ചു. ‌എന്ത്കൊണ്ടാണ് ബൈബിൾ എന്ന വാക്ക് പുസ്തകത്തിന്റെ തലക്കെട്ടിൽ ഉപയോ​ഗിച്ചുവെന്ന് കോടതി കരീനയോട് ആരാഞ്ഞിട്ടുണ്ട്.

പുസ്തകത്തിന്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്കുപയോ​ഗിച്ചത് ക്രിസ്ത്യൻ സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തുവെന്ന് ഹരജിക്കാരൻ ആരോപിച്ചു. ലോകമെമ്പാടുമുള്ള ക്രിസ്തുമതത്തിന്റെ വിശുദ്ധ ഗ്രന്ഥമാണ് ബൈബിൾ. കരീനയുടെ ഗർഭധാരണം ബൈബിളുമായി താരതമ്യം ചെയ്യുന്നത് തെറ്റാണ്. പുസ്തകത്തിന് വിലകുറഞ്ഞ പബ്ലിസിറ്റി നേടാനാണ് താരം ഈ വാക്ക് ഉപയോഗിച്ചതെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

നടിക്കെതിരെ ആദ്യം പരാതി പൊലീസിൽ നൽകിയെങ്കിലും കേസെടുക്കാൻ പൊലീസ് വിസമ്മതിച്ചിരുന്നു. കേസെടുക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി അഡീഷണൽ സെഷൻസ് കോടതിയും അദ്ദേഹത്തിന്റെ പരാതി പിന്തള്ളി‌. പിന്നാലെയാണ് ഹരജിക്കാരൻ ഹൈക്കോടതിയിലെത്തിയത്. കേസിന്റെ വാദം കേൾക്കാൻ ജൂലൈ ഒന്നിലേക്ക് മാറ്റി. ബൈബിൾ ഒരു വിശുദ്ധ ഗ്രന്ഥമാണെന്നും താരത്തിൻറെ ഗർഭവുമായി താരതമ്യപ്പെടുത്തിയത് മോശമാണെന്നും ക്രിസ്റ്റഫർ പറയുന്നു. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News