'അപ്പീല്‍ ട്രൈബ്യൂണലുകള്‍ രൂപീകരിക്കണം'; ബംഗാള്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ സുപ്രിംകോടതി

അപ്പീല്‍ കേള്‍ക്കാന്‍ സ്വതന്ത്രമായൊരു സംവിധാനത്തിന്റെ അഭാവം നിലവിലുണ്ടെന്ന് ബംഗാള്‍ സര്‍ക്കാരും കേസുമായി ബന്ധപ്പെട്ട് ഹരജി നല്‍കിയവരും നേരത്തെ കോടതിയെ അറിയിച്ചിരുന്നു

Update: 2026-03-10 09:44 GMT

ന്യൂഡല്‍ഹി: ബംഗാള്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ നിര്‍ണായക ഇടപെടലുമായി സുപ്രിംകോടതി. അപ്പീല്‍ ട്രൈബ്യൂണലുകള്‍ രൂപീകരിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. വോട്ടര്‍പട്ടികയിലെ ഒഴിവാക്കലുകള്‍ക്കെതിരെയുള്ള അപ്പീലുകള്‍ ഈ ട്രൈബ്യൂണലുകള്‍ കേള്‍ക്കും.

ബംഗാളിലെ തീവ്ര വോട്ടര്‍ പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് സുപ്രിംകോടതിയുടെ നിർണായക ഇടപെടൽ. അപ്പീല്‍ ട്രൈബ്യൂണലുകള്‍ രൂപീകരിക്കാനാണ് നിര്‍ദേശം. നിലവില്‍ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് തുടര്‍നടപടികള്‍ക്കായി ട്രൈബ്യൂണലുകളെ സമീപിക്കാമെന്നും അവരുടെ പരാതികള്‍ ട്രൈബ്യൂണലുകള്‍ കേള്‍ക്കണമെന്നും സുപ്രിംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അപ്പീല്‍ കേള്‍ക്കാന്‍ സ്വതന്ത്രമായൊരു സംവിധാനത്തിന്റെ അഭാവം നിലവിലുണ്ടെന്ന് ബംഗാള്‍ സര്‍ക്കാരും കേസുമായി ബന്ധപ്പെട്ട് ഹരജി നല്‍കിയവരും നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഈ ആശങ്കകള്‍ കൂടി പരിഗണിച്ചുകൊണ്ടാണ് സുപ്രിംകോടതിയുടെ ഇടപെടല്‍. ബംഗാളിലെ വോട്ടര്‍പട്ടികയില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നുവെന്ന് പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News