'369' വിട്ടുകൊടുക്കില്ലെന്ന് മെഗാസ്റ്റാർ; പുതിയ കാറിന് ഇഷ്ട നമ്പർ കിട്ടാൻ മമ്മൂട്ടി മുടക്കിയ തുക കണ്ടോ!

  • കഴിഞ്ഞ ദിവസം എറണാകുളം ആർടിഒ ഓഫീസിൽ നടന്ന നമ്പർ ലേലത്തിൽ തന്റെ ഇഷ്ട നമ്പർ താരം വിളിച്ചെടുക്കുകയായിരുന്നു

Update: 2023-09-20 14:21 GMT
Editor : abs | By : Web Desk

നടൻ മമ്മൂട്ടിക്ക് വണ്ടിയോടുള്ള ഇഷ്ടം ഇൻഡസ്ട്രിയിലും ആരാധകർക്കും ഒരുപോലെ അറിയാവുന്ന കാര്യമാണ്. താരത്തിന്റെ പുതിയ കാറിനെ കുറിച്ചും ഗാരേജിലുള്ള കാർ കളക്ഷനെ കുറിച്ചും ഇടക്കിടെ സോഷ്യൽ മീഡിയയിൽ ചർച്ച നടക്കാറുമുണ്ട്. അദ്ദേഹത്തിന്റെ കാർ കളക്ഷൻ മാത്രമല്ല അതിന്റെ നമ്പറും കൗതുകം ജനിപ്പിക്കുന്നതാണ്. ഇപ്പോഴിതാ പുതുതായി വാങ്ങിയ മെഴ്‌സിഡസ് ബെൻസിനും തന്റെ ഇഷ്ട നമ്പർ സ്വന്തമാക്കിയിരിക്കുകയാണ് മെഗാസ്റ്റാർ. KL 07 DC 369 എന്ന നമ്പരിനായി വലിയ മത്സരമുണ്ടായിരുന്നെങ്കിലും ഒടുവില്‍ മമ്മൂട്ടി തന്നെ ഇത് സ്വന്തമാക്കി എന്നാണ് വാർത്തകൾ.

Advertising
Advertising

കഴിഞ്ഞ ദിവസം എറണാകുളം ആർടിഒ ഓഫീസിൽ നടന്ന നമ്പർ ലേലത്തിൽ തന്റെ ഇഷ്ട നമ്പർ താരം വിളിച്ചെടുക്കുകയായിരുന്നു. ഫാൻസി നമ്പർ താരം നേരത്തെ ബുക്ക് തെയ്തിരുന്നു. എന്നാൽ ഇതേ നമ്പറിനായി മറ്റ് രണ്ട് പേർകൂടി എത്തിയതോടെയാണ് നമ്പർ ലേലത്തിൽ വെയ്ക്കാൻ തീരുമാനമായത്. 5000 രൂപയായിരുന്നു അടിസ്ഥാന വില. ഒടുവിൽ ഓൺലൈൻ നടന്ന ലേലത്തിൽ 1.31 ലക്ഷത്തിനാണ് താരം നമ്പർ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്.

മമ്മൂട്ടിയുടെ ഗരാജിലെ മെർസിഡീസ് ബെൻസ് മെയ്ബാക്ക് GLS 600, G-വാഗൺ, മെർസിഡീസ് ബെൻസ് V-ക്ലാസ്, മെർസിഡീസ് ബെൻസ് S-ക്ലാസ്, ലാൻഡ് റോവർ ഡിഫൻഡർ, റേഞ്ച് റോവർ, ഫോക്സ്വാഗൺ പോളോ GTI തുടങ്ങി കാറുൾക്കും ഇതേനമ്പരാണുള്ളത്. മെഗാസ്റ്റാറിന്റെ കാരവാനുകൾ വരെ 369 നമ്പറിലാണ്. ദുൽഖർ സൽമാന്റെയും പല വാഹനങ്ങൾക്കും 369 എന്ന നമ്പർ തന്നെയാണ്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News