ഓണം തൂക്കാൻ ഒടിടി; ഈ ആഴ്ച റിലീസാകുന്ന സിനിമകൾ അറിയാം

ഏറെ നാളായി എല്ലാവരും കാത്തിരിക്കുന്ന സിനിമകളും ഇത്തവണ റിലീസിനുണ്ട്

Update: 2026-08-25 10:25 GMT
Editor : Hafeesa .P.K | By : Web Desk

ഇത്തവണത്തെ ഓണം കളർ ആക്കാൻ ഇതാ ഈ ആഗസ്റ്റ് മാസത്തിന്റെ അവസാന ആഴ്ചയിൽ ക്രൈം ത്രില്ലർ , ഇമോഷണൽ ഡ്രാമ , ബയോപിക്സ് തുടങ്ങി നിരവധി വ്യത്യസ്ത ​ജോർണറുകളിലാണ് സിനിമകളെത്തുന്നത്.

ഏറെ നാളായി എല്ലാവരും കാത്തിരിക്കുന്ന സിനിമകളും വരുന്നു. അവധി ദിനങ്ങളിൽ എന്ത് കാണണം എന്ന അറിയാതെ ഇരിക്കുവാണെങ്കിൽ നെറ്റ്ഫ്ലിക്സ് , സീ 5 , പ്രൈം വീഡിയോ , ജിയോ ഹോട്സ്റ്റർ, സോണിലിവ്, ആപ്പിൾ ടിവി + എന്നിവയിൽ പുതിയ റിലീസ് ചിത്രങ്ങൾ നിങ്ങൾക് ഒരു മികച്ച ഓപ്ഷൻ ആയിരിക്കും.

ഐ, നോബഡി ( ജിയോ ഹോട്സ്റ്റർ )

പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത് എന്നിവർ ഒരുമിച്ച് തകർത്ത് അഭിനയിച്ച നിസാം ബഷീർ സംവിധാനം ചെയ്ത ക്രൈം ത്രില്ലെർ ഐ നോബഡി ഹോട്സ്റ്ററിൽ ആഗസ്റ്റ് 25, 2026 റിലീസ് ആയിട്ടുണ്ട്. മലയാളം, തെലുങ്കു, തമിഴ് ഭാഷകളിൽ റിലീസ് ചെയ്ത സിനിമയ്ക്ക് തിയേറ്ററിൽ പല പ്രതികരണങ്ങളാണ് ലഭിച്ചത്.

Advertising
Advertising

ബന്ദർ ( സീ 5 )

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ബന്ദർ, ബോബി ഡിയോൾ പ്രധാന വേഷത്തിൽ എത്തുന്ന ക്രൈം ത്രില്ലെർ ആണ്. സിനിമ ഓഗസ്റ്റ് 28 ,2026 മുതൽ സീ 5 ൽ സ്ട്രീമിംഗ് ആരംഭിക്കും. തിയേറ്ററിൽ വലിയ വിജയം നേടാൻ സാധിക്കാത്ത ഈ സിനിമയ്ക്കു സ്ട്രീമിങ്ങിലൂടെ രണ്ടാമത് ഒരു അവസരം കൂടി ലഭിക്കുകയാണ്.

ദി വിസ്‌പേർ മാന് ( നെറ്റ്ഫ്ലിക്സ് )

ഡാർക്ക് ക്രൈം സ്റ്റോറീസ് ഇഷ്ടപ്പെടുന്നവർക്ക് ദി വിസ്‌പേർ മാന് ആഗസ്റ്റ് 28 , 2026 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും. റോബർട്ട് ഡി നിറോയും മിഖായേൽ കെൽട്രോണും ആണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്

ബബിത സിങ് റിപ്പോർട്ടിങ് ( പ്രൈം വീഡിയോ )

അംബിക പണ്ഡിറ്റ് സംവിധാനം ചെയ്ത അമിത വ്യാസ് എഴുതിയ ബബിത സിങ് റിപ്പോർട്ടിങ് ആഗസ്റ്റ് 28 , 2026 മുതൽ പ്രൈം വിഡിയോയിൽ റിലീസ് ചെയ്യും. ചിത്രത്തിൽ നിമിഷ സജയൻ ആണ് പ്രാധാന വേഷത്തിൽ എത്തുന്നത്.

അംബേ ഡയാന (സോണി ലൈവ് )

കുറച്ച ലൈറ്റ് ആയിട്ടുള്ള സിനിമ കാണാൻ ഇഷ്ടമുള്ളവർക്ക് അംബേ ഡയാന ആഗസ്റ്റ് 28 , 2026 മുതൽ സോണി ലൈവിൽ കാണാം. പാറി എലിബാഴങ്ങാനും രമ്യ രംഗനാഥനും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ തമിഴ് റൊമാന്റിക് കോമഡി പ്രണയവും കോമേഡിയും കൂട്ടിച്ചേർത്താണ് ഒരുക്കിയിരിക്കുന്നത്.

ഡാർക്ക് മാറ്റർ സീസൺ 2 (ആപ്പിൾ ടി വി )

ഡാർക്ക് മാറ്റർ ഫാൻസിനു ആപ്പിൾ ടി വി യൂണിവേഴ്സിലേക്ക് വീണ്ടും തിരിച്ചു പോകാൻ മറ്റൊരു കാരണം കൂടി ഉണ്ട്. സീസൺ 2 ആഗസ്റ്റ് 27 , 2026 മുതൽ റിലീസ് ചെയ്യും. ജോയൽ ഏദെർഷൻ തന്നെ ലീഡ് റോളിൽ തിരിച്ചെത്തുന്നത്. പതിയെ സീസണിൽ 10 എപിസോഡ്സ് ഉണ്ടാകും. എല്ലാ എപ്പിസോഡും ഒരുമിച്ച് റിലീസ് ചെയ്യുന്നതിന് പകരം, ആദ്യം ഒരു എപ്പിസോഡ് റിലീസ് ചെയ്യും. അതിനു ശേഷം എല്ലാ വെള്ളിയാഴ്ചയും ഓരോ പുതിയ എപ്പിസോഡ് വീതം റിലീസ് ചെയ്യും. ഒക്ടോബർ 30 , 2026 ഇൽ അവസാനിക്കും.

മിഖായേൽ (ജിയോ ഹോട്സ്റ്റർ)

മിഖായേൽ ജാക്സൺ ഫാൻസിന് ഓഗസ്റ്റ് 29 , 2026 മുതൽ അറ്റത്തൂര് ഓപ്ഷൻ കൂടി ഉണ്ടാകും. പ്രസിദ്ധ ഗായകനായ മിഖായേൽ ജാക്‌സണിന്റെ ജീവിതവും കരിയറും അടിസ്ഥാനമാക്കി ഒരുക്കിയ ബയോഗ്ഗ്രഫിക്കൽ ഫിലിം ജിയോ ഹോട്സ്റ്ററിൽ സ്‌ട്രീമിംഗ്‌ ആരംഭിക്കും.

സിനിമ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ലഭ്യമാകും. അത്കൊണ്ട് പ്രേക്ഷകർക്ക് വീട്ടിൽ ഇരുന്ന് തന്നെ മിഖായേൽ ജാക്‌സണിന്റെ ജീവിത കഥ വീണ്ടും കാണാൻ സാധിക്കും.

ദി ലാസ്റ്റ് സൺറൈസ് (പ്രൈമേ വീഡിയോ)

ദി ലാസ്റ്റ് സൺറൈസ് ഓഗസ്റ്റ് 26 , 2026 മുതൽ പ്രൈം വിഡിയോയിൽ റിലീസ് ചെയ്യും. ഇതേ പേരുള്ള നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ഈ ഇംഗ്ലീഷ് സിനിമ, ചാറോണിക് ഇലിനെസ്സുമായി ജീവിക്കുന്ന ഒരു കോളേജ് സ്റ്റുഡന്റിന്റെ കഥയാണ് പറയുന്നത്. അവൾ തന്റെ ജീവിതത്തിലെ തീരുമാങ്ങളെകുറിച്ചും ഇനി എങ്ങനെ ജീവിക്കണം എന്നതിനെകുറിച്ചും വീണ്ടും ചിന്തിക്കുന്നതാണ് സിനിമയുടെ പ്രധാന ഇതിവൃത്തം.

Tags:    

Writer - Hafeesa .P.K

contributor

Editor - Hafeesa .P.K

contributor

By - Web Desk

contributor

Similar News