'ടിക്കറ്റെടുത്ത് സിനിമ കാണുന്നവർക്ക് വിമർശിക്കാനും അവകാശമുണ്ട്': വംശി പൈടിപ്പള്ളി

ജനശ്രദ്ധ നേടാനായി സിനിമയെ വിമർശിക്കുന്ന ആളുകളെ പ്രക്ഷകരായി കാണുന്നില്ലെന്നും വംശി പൈടിപ്പള്ളി പറഞ്ഞു

Update: 2023-01-31 15:04 GMT

 tickets,watch movies , right to criticize, Vamshi Paidipalli, varis, vijay, 

Advertising

ചെന്നൈ: ടിക്കറ്റെടുത്ത് സിനിമ കാണുന്നവർക്ക് വിമർശിക്കാനുള്ള അവകാശവും ഉണ്ടെന്ന് വാരിസ് സംവിധായകൻ വംശി പൈടിപ്പള്ളി. ജനശ്രദ്ധ നേടാനായി സിനിമയെ വിമർശിക്കുന്ന ആളുകളുണ്ടെന്നും അവരെ പ്രക്ഷകരായി കാണുന്നില്ലെന്നും വംശി പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വൃക്തമാക്കിയത്.

എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമയും ഉണ്ടാകില്ല. കൂടുതൽ പ്രക്ഷകർക്ക് ഇഷ്ടമുള്ള സിനിമ എന്ന് മാത്രമേ പറയാനാകു. അതുപോലെ സിനിമ നിർമിക്കുന്നവർക്കും പൂർണ തൃപ്തി നൽകുന്ന സിനിമകള്‍ ഉണ്ടാകില്ല. ഓരോ സിനിമ കഴിയുമ്പോഴും ഒരു നല്ല കലാകാരന് കുറച്ചുകൂടി നന്നാക്കണമെന്നാണ് തോന്നുക. ശ്രദ്ധ നേടാനായി മാത്രം സിനിമയെ വിമർശിക്കുന്നവരുണ്ട്. അങ്ങനെയുള്ളവർ മുൻവിധികളോടെയാണ് തിയറ്ററിലേക്ക് എത്തുന്നത്. അവരുടെ വാക്കുകള്‍ കണക്കിലെടുക്കുന്നില്ല. സിനിമയെ ആസ്വദിക്കാൻ വരുന്നവരെയാണ് ഞാൻ പ്രക്ഷകരായി കാണുന്നത്' എന്നും വംശി പൈടിപ്പള്ളി പറഞ്ഞു.

വളർത്തച്ഛന്‍റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്‍റെ അച്ഛനായി എത്തുന്നത്.

കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ.എല്‍ എഡിറ്റിങ് നിര്‍വ്വഹിക്കും. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രം നിര്‍മിക്കുന്നത്. രശ്‍മിക മന്ദാനയാണ് വാരിസിലെ നായിക. ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും ചിത്രത്തിലുണ്ട്. വിജയ്‍യുടെ അറുപത്തിയാറാം ചിത്രമാണ് വാരിസ്. തമിഴിലും തെലുഗിലുമായിട്ടാണ് സിനിമ പ്രദർശനത്തിനെത്തിയത്. 

അതേസമയം, വാരിസിലെ 'സോള്‍ ഓഫ് വാരിസ്' എന്ന് പേരിട്ടിരിക്കുന്ന ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. ഗാനം ആലപിച്ചിരിക്കുന്നത് മലയാളത്തിന്‍റെ വാനമ്പാടി കെ.എസ് ചിത്രയാണ്. എസ് തമന്‍ ആണ് ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത്. വിജയ് ആലപിച്ച 'രഞ്ജിതമേ..' എന്ന് തുടങ്ങുന്ന ഗാനമാണ് വാരിസിലേതായി ആദ്യം പുറത്തിറങ്ങിയത്. വന്‍ ഹിറ്റായി മാറിയ ഗാനം 101 മില്യണ്‍ ആളുകളാണ് യൂ ട്യൂബില്‍ കണ്ടത്. പിന്നീട് തമിഴ് താരം ചിമ്പു പാടിയ 'തീ ദളപതി' എന്ന് തുടങ്ങുന്ന ഗാനവും പുറത്തിറങ്ങി. ചിമ്പു അഭിനയിക്കുന്ന ഗാനരംഗം യൂ ട്യൂബില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. വിജയ്‍യുടെ സ്റ്റൈലിഷ് പോസുകളും ഗാനത്തിന്‍റെ പ്രത്യേകതയാണ്. സംഗീത സംവിധായകന്‍ എസ്. തമനും സംവിധായകന്‍ വംശി പെഡിപ്പള്ളിയും ഗാനരംഗങ്ങളില്‍ വരുന്നുണ്ട്. വിവേക് ആണ് ഗാനത്തിന് വരികളെഴുതിയത്.

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News