'ഊട്ടിയിൽ വെച്ച് മമ്മൂട്ടി ഓടിച്ച കോണ്ടസ പത്ത് വയസുകാരനെ ഇടിച്ചുതെറിപ്പിച്ചു, കോയമ്പത്തൂര് വരെ പേടിച്ചാണ് ഇരുന്നത്'; വി.കെ ശ്രീരാമൻ

മമ്മൂട്ടി ചാടിയിറങ്ങുന്നു. പിന്നാലെ നെറ്റി തടവി ഞാനും

Update: 2026-11-04 02:42 GMT

തൃശൂര്‍: ഉറ്റസുഹൃത്തുക്കളാണ് ചലച്ചിത്രതാരങ്ങളായ മമ്മൂട്ടിയും വി.കെ ശ്രീരാമനും. സിനിമയിൽ സജീവമല്ലെങ്കിലും ശ്രീരാമനെ കാണാൻ മമ്മൂട്ടി എത്താറുണ്ട്. സിനിമവിശേഷങ്ങളും വീട്ടുവിശേഷങ്ങളും സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുള്ള ശ്രീരാമൻ 40 കൊല്ലം മുൻപ് നടന്ന ഒരു സംഭവം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. കഥയിലെ നായകനും മമ്മൂട്ടിയാണ്. ഊട്ടിയിൽ വെച്ച് മമ്മൂട്ടി ഓടിച്ച കോണ്ടസ പത്ത് വയസുകാരനെ ഇടിച്ചുതെറിപ്പിച്ചതും പിന്നീടുണ്ടായ സംഭവത്തെക്കുറിച്ചുമാണ് ശ്രീരാമൻ എഴുതിയത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഏതാണ്ടൊരു നാല്പതുകൊല്ലം മുമ്പ് നടന്ന കഥ, അല്ല സംഭവമാണ്. പവിത്രൻ്റെ ഉത്തരം സിനിമ ഊട്ടിയിൽ നടക്കുന്ന കാലത്ത് മമ്മൂട്ടി തൻ്റെ വിഖ്യാതമായ 369 ാം നമ്പർ കോണ്ടസ്സയോടിച്ചു മലയിറങ്ങുകയായിരുന്നു. ഒരു കോൺവെൻ്റ് സ്‌കൂളിൻ്റെ മുന്നിൽ വെച്ച് റോഡ് മുറിച്ച് ബസിൽ കയറാനോടിയ പത്തു വയസ്സുകാരനെ കോണ്ടസ ഇടിച്ചു തെറിപ്പിക്കുന്നു. പെട്ടെന്നു ബ്രേക്ക് ചെയ്തപ്പോൾ മുൻ സീറ്റിലിരുന്ന എൻ്റെ തല ഗ്ലാസിൽ ചെന്നിടിക്കുന്നു.

Advertising
Advertising

മമ്മൂട്ടി ചാടിയിറങ്ങുന്നു. പിന്നാലെ നെറ്റി തടവി ഞാനും. തമിഴ് ശിങ്കങ്ങൾ അക്രമാസക്തരായി കാറു തല്ലിപ്പൊളിക്കുമെന്നും ഞങ്ങളെ കൈകാര്യം ചെയ്യുമെന്നുമൊക്കെ ആണ് ഞാൻ കണക്കുകൂട്ടിയത്. പക്ഷെ, കണ്ടത് മറ്റൊന്നാണ്. കാറിടിച്ച് റോഡരികിലെ കാനയിലേക്ക് തെറിച്ച കുട്ടിയെ പൊക്കിപ്പിടിച്ച് ഒരാൾ മുന്നിലും കൂട്ടം പിന്നിലുമായി വരുന്നു. ഇടികൊണ്ട് തെറിച്ച കുളന്തൈ ചിരിക്കുന്നു. കോട്ടും തലേക്കെട്ടും വീരപ്പൻ മീശയുമുള്ള തലൈവർ പറഞ്ഞതിൻ്റെ സാരം ഇതാണ്. മൂപ്പരാണ് സ്‌കൂളിൻ്റെ സെക്യുരിറ്റി ചീഫ് .

' കാറിൻ്റെ ഇടി കൊണ്ടത് പയ്യൻ്റെ വലതുകാലിൻ്റെ തുടയിലാണ്. കൃത്യം ട്രൗസ്സേഴ്‌സിൻ്റെ പോക്കറ്റിൽ പയ്യൻ രണ്ടു കൃക്കറ്റ് ബോളുകൾ കുത്തി നിറച്ചു വെച്ചിരുന്ന സ്ഥലത്താണ് ഇടി. പയ്യൻ സ്മൂത്തായി കാനക്കു മേലെയുള്ള വള്ളിപ്പടർപ്പിലേക്കു വീഴുന്നു, സർക്കസ്സിലെ കളിക്കാർ നെറ്റിലേക്കു വീഴും പോലെ.

" പാർത്താൽ എന്നമോ പെരിയ ആക്സിഡൻ്റ് ആനാ , യാർക്കും ഒണ്ണും ആഹലെ. പടത്തിലെ സ്റ്റണ്ട് സീൻ മാതിരി. പെരിയവരേ നീങ്ക താൻ ഹീറോ കൊട് കൈ" മീശക്കാരൻ കൈ നീട്ടി.

ഹീറോ ഹസ്തദാനം ചെയ്തു. "നീ പേടിച്ചു പോയോ?" തിരിച്ചു വണ്ടിയിൽ കയറിയ ശേഷം മമ്മൂട്ടി എന്നോടു ചോദിച്ചു . " നിങ്ങളെ അവര് ഒഴിവാക്കിയിട്ട് എൻ്റെ നേരെ വന്ന് ഡായ് ഡ്രൈവർ സോമ്പേരി, നീ എത്ക്ക് പക്കത്തില് ഉക്കാരന്ത്ട്ട് ഇറ്ക്ക്. റോഡില് കുളന്തെകൾ ഇര്ക്ക് മെതുവാ വണ്ടി ഓട്ടണം എൻ്റ് സൊല്ലിക്കൊടുക്ക വേണ്ടിയതു താനേ എന്നും പറഞ്ഞ് എന്നെ കൈകാര്യം ചെയ്തേക്കുമോ എന്ന ഒരു പേടി ഉണ്ടാവാതിരുന്നില്ല"

" ശരിയാ ഈ കോസ്റ്റ്യു മിൽ നിനക്കൊരു ഡ്രൈവർ ലുക്ക് ഉണ്ട്." കോയമ്പത്തൂരെത്തും വരെ ഞാൻ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു. അണ്ണാച്ചിമാർ ഇടി കൊണ്ട പയ്യനേയും കൂട്ടി ജാഥയായി വരുന്നുണ്ടോ എന്ന്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News