അതിശൈത്യവും മഴയും: പ്രതികൂല കാലാവസ്ഥയിലും സമരവീര്യം ചോരാതെ കര്‍ഷകര്‍

കർഷകരുമായി കേന്ദ്രം നാളെ ഏഴാം ഘട്ട ചർച്ച നടത്തും

Update: 2021-01-03 08:21 GMT
Advertising

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്രം നാളെ ഏഴാം ഘട്ട ചർച്ച നടത്തും. മൂന്ന് നിയമങ്ങളും പിൻവലിക്കുക, മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമ നിർമാണം നടത്തുക എന്നീ ആവശ്യങ്ങൾ കർഷകർ ചർച്ചയിൽ ആവർത്തിക്കും. അതി ശൈത്യത്തിനൊപ്പമെത്തിയ മഴയെയും അവഗണിച്ചാണ് കർഷകർ സമരം തുടരുന്നത്.

കാർഷിക നിയമങ്ങൾ പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരം 39ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നാളെ നടക്കുന്ന നിർണായക ചർച്ചയിലും തീരുമാനമായില്ലെങ്കിൽ സമരം കൂടുതൽ ശക്തിപ്പെടുത്താനാണ് കർഷകരുടെ തീരുമാനം. ജനുവരി 26ന് റിപബ്ലിക്ക് ദിനത്തിൽ കർഷകർ കിസാൻ പരേഡ് നടത്തും. കൂടുതൽ കർഷകരെ അതിർത്തിയിലെത്തിച്ച് സമരം ശക്തമാക്കാനും കർഷക സംഘടനാ നേതാക്കൾ കണക്കുകൂട്ടുന്നുണ്ട്.

പ്രതികൂല കാലാവസ്ഥ കർഷകരുടെ ആരോഗ്യത്തെ ബാധിച്ചേക്കാമെന്ന മുന്നറിയിപ്പ് ആരോഗ്യ വിദഗ്ധർ നൽകുന്നുണ്ട്. സിൻഗുവിൽ കർഷകർ തീർത്ത ടെന്റുകൾ പലതും വെള്ളക്കെട്ടിൽ മുങ്ങിയിരിക്കുകയാണ്.

Tags:    

Similar News