കുട്ടികള്‍ക്ക് ഗതാഗത നിയമങ്ങള്‍ പകര്‍ന്നു നല്‍കി ട്രാഫിക്ക് കൾച്ചറൽ കോര്‍ണര്‍

Update: 2017-08-28 08:24 GMT
Editor : Ubaid
കുട്ടികള്‍ക്ക് ഗതാഗത നിയമങ്ങള്‍ പകര്‍ന്നു നല്‍കി ട്രാഫിക്ക് കൾച്ചറൽ കോര്‍ണര്‍

റോഡ് അപകടങ്ങൾ ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ചെറുപ്പം മുതൽ തന്നെ കുട്ടികള്‍ക്ക് റോഡ്‌ സുരക്ഷയെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും ബോധവക്തരണം നടത്തുന്നത്

Full View

കുട്ടികള്‍ക്ക് ഗതാഗത നിയമങ്ങളും റോഡ് സുരക്ഷയെ കുറിച്ചുമുള്ള അറിവ് പകര്‍ന്നു നല്‍കുകയാണ് ഈ ട്രാഫിക്ക് കൾച്ചറൽ കോര്‍ണര്‍. സൌദി അറേബ്യയിലെ യാമ്പു ഫ്ലവര്‍ഷോയിലാണ് കുട്ടികള്‍ക്ക് ബോധവക്തരണം നല്‍കുന്ന ട്രാഫിക് കള്‍ച്ചറല്‍ കോര്‍ണര്‍. കുട്ടികള്‍ വഴി രക്ഷിതക്കളെയും ട്രാഫിക്‌ നിയമങ്ങൾ കൃത്യമായി പാലിക്കാൻ നിര്‍ബന്ധതരാക്കുകയും ഇതിന്റെ ലക്ഷ്യമാണ്.

Advertising
Advertising

റോഡ് അപകടങ്ങൾ ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ചെറുപ്പം മുതൽ തന്നെ കുട്ടികള്‍ക്ക് റോഡ്‌ സുരക്ഷയെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും ബോധവക്തരണം നടത്തുന്നത്. കുട്ടികളെ ട്രാഫിക്‌ നിയമങ്ങള്‍ പഠിപ്പിക്കുന്നതോടൊപ്പം അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനു പ്രാപ്തരാക്കുക എന്നതും ലക്ഷ്യമാണ്. പുഷ്പമേളയോട് ചേര്‍ന്ന് പ്രത്യേകം ഒരുക്കിയ റോഡ്‌ മിനിയെച്ചരിലാണ് പരിശീലനം.

ട്രാഫിക്‌ സിഗ്നലുകൾ, സൈൻ ബോർഡുകൾ, ഡൈവേർഷനുകൾ, റോഡ്‌ ക്രോസിംഗ് എന്നിവയോടൊപ്പം പെട്രോൾ ബങ്ക്, ATM കൌണ്ടർ എന്നിവയുടെ ഡെമോയും മിനിയെച്ചരിൽ ഒരുക്കിയിട്ടുണ്ട്. പരിശീലനം നല്കുന്നതോടൊപ്പം അത് എങ്ങനെ പ്രാവര്‍ത്തികമാക്കുന്നു എന്ന് നിരീക്ഷിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

പരിശീലനത്തിന്‍റെ അടിസ്ഥാനത്തില്‍ വാഹനം ഓടിക്കുന്ന കുട്ടികള്‍ക്ക് പ്രതീകാത്മ ലൈസന്‍സും സർട്ടിഫിക്കറ്റുകൾ വിതരണം നല്‍കും. പ്രതിദിനം 150 കുട്ടികൾക്കാണ് ബോധവല്ക്കരണ ക്ലാസുകൾ നൽകുന്നത്. അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നത് കുട്ടികളെ പരിശീലിപ്പിക്കാൻ ഫയർ ആൻഡ്‌ സേഫ്റ്റി, ആരോഗ്യ വകുപ്പ് എന്നിവയുടെയും പരിശീലനവും ഉണ്ട്. എഞ്ചിനീയർ ഹാനി അബ്ദുൽ റഹ്മാൻ ഉവൈദിയുടെ മേൽനോട്ടത്തിൽ പ്രത്യേക പരിശീലനം ലഭിച്ച 15 ട്രൈനെർമാരാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്.

Writer - Ubaid

contributor

Editor - Ubaid

contributor

Similar News