വിദ്വേഷ പ്രസംഗവും പ്രചാരണവും തടയാൻ അറബ് രാഷ്ട്രങ്ങൾ ഏകീകൃത നിയമ നിർമാണത്തിന് ഒരുങ്ങുന്നു

കഴിഞ്ഞ ദിവസം നടന്ന അറബ് നീതി ന്യായ മന്ത്രിമാരുടെ കൗൺസിൽ യോഗം ഇതിന്‍റെ കരട് രൂപം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു

Update: 2020-11-29 02:54 GMT
Advertising

വിദ്വേഷ പ്രസംഗവും പ്രചാരണവും തടയാൻ അറബ് രാഷ്ട്രങ്ങൾ ഏകീകൃത നിയമ നിർമാണത്തിന് ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം നടന്ന അറബ് നീതി ന്യായ മന്ത്രിമാരുടെ കൗൺസിൽ യോഗം ഇതിന്‍റെ കരട് രൂപം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു.

അഴിമതിക്കെതിരെ ഒരുമിച്ചുള്ള പോരാട്ടം, അറബ് രാഷ്ട്രങ്ങളിലെ അഭയാർഥികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സമ്മേളനം ചേരൽ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തു. ഓൺലൈനായി നടന്ന 36ാമത് കൗൺസിൽ യോഗത്തിൽ ഒമാനെ പ്രതിനിധീകരിച്ച് നീതിന്യായ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. യാഹ്യാ ബിൻ നാസർ അൽ ഖുസൈബി, അന്താരാഷ്ട്ര സഹകരണ വിഭാഗത്തിന്‍റെ ചുമതലയുള്ള ഇസ്സ ബിൻ സാലെം അൽ ബറാഷ്ദി എന്നിവരാണ് പെങ്കടുത്തത്. ഭീകരവാദം, കള്ളപ്പണം, ഇൻഫർമേഷൻ ടെക്നോളജി രംഗത്തെ കുറ്റകൃത്യങ്ങൾ തുടങ്ങിയവക്കെതിരായ പോരാട്ടത്തിൽ പരസ്പരം സഹകരിക്കുന്നതുമായ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തതായി നീതിന്യായ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

Tags:    

Similar News