ഖത്തറില്‍ കൂറ്റന്‍ പലസ്തീന്‍ ഐക്യദാര്‍ഡ്യ സംഗമം, വേദിയിലെത്തി ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ്യ

സ്വദേശികളും വിദേശികളുമുള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്തു

Update: 2021-05-15 19:37 GMT
Advertising

ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിയും പലസ്തീന്‍ ജനതയ്ക്ക് പിന്തുണയര്‍പ്പിച്ചും ദോഹയില്‍ കൂറ്റന്‍ ഐക്യദാര്‍ഡ്യ സംഗമം. ഇമാം മുഹമ്മദ് അബ്ദുല്‍ വഹാബ് പള്ളി ചത്വരത്തില്‍ നടന്ന സംഗമത്തില്‍ സ്വദേശികളും പ്രവാസികളുമുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. പലസ്തീന്‍റെയും ഖത്തറിന്‍റെയും പതാകകളുമായാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്.




 


ഹമാസ് രാഷ്ട്രീയ കാര്യ തലവന്‍ ഇസ്മയില്‍ ഹനിയ്യ വേദിയിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്തു. ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയാണെന്നും പലസ്തീനി ജനത മുട്ടുമടക്കില്ലെന്നും ഹനിയ പറഞ്ഞു. സ്വന്തം നിലയ്ക്കും അറബ് ലീഗ് നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയും ഖത്തര്‍ നല്‍കുന്ന പിന്തുണയ്ക്കും സഹായത്തിനും ഇസ്മയില്‍ ഹനിയ നന്ദിയര്‍പ്പിച്ചു. ആഗോള പണ്ഡിതസഭാ ജനറല്‍ സെക്രട്ടറി അലി കുറദാഗി ഉള്‍പ്പെടെയുള്ള പ്രമുഖരും പരിപാടിയില്‍ പ്രസംഗിച്ചു

Editor - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Similar News