മീഡിയവൺ നൽകുന്ന ബ്രേവ് ഹാർട്ട് കുവൈത്ത് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

ഖൈത്താൻ രാജധാനി ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ് പുരസ്കാരങ്ങൾ കൈമാറി.

Update: 2021-11-24 17:32 GMT
Editor : rishad | By : Web Desk
Advertising

കോവിഡ് കാല സേവനങ്ങൾ മുൻ നിർത്തി മീഡിയവൺ നൽകുന്ന ബ്രേവ് ഹാർട്ട് കുവൈത്ത് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു . ഖൈത്താൻ രാജധാനി ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ് പുരസ്കാരങ്ങൾ കൈമാറി. ഒമ്പത് സംഘടനകളും രണ്ടു വ്യക്തികളും ആണ് കുവൈത്തിൽ നിന്നും ബ്രേവ് ഹാർട്ട് പുരസ്കാരത്തിന് അർഹരായത്.

അൽ നജാത് ചാരിറ്റി സൊസൈറ്റിക്കുള്ള പുരസ്‌കാരം നജാത് വിദ്യാഭ്യാസവകുപ്പ് മേധാവി ഇബ്രാഹിം ഖാലിദ് അൽ ബദർ, പബ്ലിക് റിലേഷൻ വകുപ്പ് മേധാവി ഉമർ അൽസുവൈനി എന്നിവർ ചേർന്നു ഏറ്റു വാങ്ങി. എയിംസ് കുവൈത്ത്, ഇന്ത്യൻ ഡോക്ടർസ് ഫോറം, കനിവ് സോഷ്യൽ റിലീഫ് സെൽ , കല കുവൈത്ത്, കെ കെ എം എ , കുവൈത്ത് കെ എം സിസി , സിറോ മലബാർ കൾച്ചറൽ അസോസിയേഷൻ, വെൽഫെയർ കേരള കുവൈത്ത് എന്നിവയാണ് പുരസ്കാരം ഏറ്റുവാങ്ങിയ മറ്റു കൂട്ടായ്മകള്‍. സഗീർ തൃക്കരിപ്പൂർ, നാസർ പട്ടാമ്പി എന്നിവരാണ് ബ്രേവ് ഹാർട്ട് അവാർഡിന് അര്‍ഹരായ വ്യക്തികൾ.

അന്തരിച്ച സഗീർ തൃക്കരിപ്പൂരിനു മരണാനന്തര ബഹുമതിയായി നൽകിയ ബ്രേവ് ഹാർട്ട് അവാർഡ് അദ്ദേഹത്തിന്റെ സുഹൃത്തും സഹപ്രവർത്തകനുമായ എൻ എ മുനീർ ഏറ്റുവാങ്ങി. ബ്രേവ് ഹാർട്ട് കുവൈത്ത് സി എസ് ആർ പങ്കാളികളായ ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയ്യൂബ്‌ കച്ചേരി , സിറ്റി ക്ലിനിക് ജനറൽ മാനേജർ ഇബ്റാഹിം, മീഡിയ വൺ കുവൈത്ത് എക്സികുട്ടീവ് കമ്മിറ്റി രക്ഷാധികാരി ഫൈസൽ മഞ്ചേരി എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു . സൽസല സൊല്യൂഷൻസ് മാനേജർ മുർതസ കാൻജൻവാല, മീഡിയവൺ കുവൈത്ത് സെയിൽസ് അസോസിയേറ്റ് നിജാസ് കാസിം , മെട്രോ മെഡിക്കൽ കെയർ ചെയർമാൻ മുസ്തഫ ഹംസ , ബി ഈ സി ജനറൽ മാനേജർ വർഗീസ് മാത്യൂസ് തുടങ്ങിയവർ സംബന്ധിച്ചു . മീഡിയവൺ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ശരീഫ് പി.ടി സ്വാഗതവും റിപ്പോർട്ടർ മുനീർ അഹമ്മദ് നന്ദിയും പറഞ്ഞു. 

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News